തന്ത്രി വടക്കേടത്ത് ഹരി നമ്പൂതിരി, മേല്‍ശാന്തി മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. വ്യാഴാഴ്ച വരെ വൈകിട്ട് വിവിധ പരിപാടികളും പ്രത്യേക ചടങ്ങുകളും ഉണ്ടായിരിക്കും. ശിവരാത്രിദിനമായ വെള്ളിയാഴ്ച രാവിലെ 9ന് ശ്രീഭൂതബലി, കാഴ്ചശീവേലി, ഉച്ചതിരിഞ്ഞ് 3ന് പഞ്ചവാദ്യ അകമ്പടിയില്‍ കാഴ്ചശീവേലി, രാത്രി 8ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, കേളത്ത് സുന്ദരന്‍ മാരാര്‍ പ്രാമാണികനായ പാണ്ടിമേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
നെന്മണിക്കര മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി
