ഏഴിന് വൈകുന്നേരം ദേശത്തെ കലാപ്രതിഭകളുടെ കലാവിരുന്ന്, എട്ടിന് വൈകുന്നേരം മറ്റത്തൂര്‍ പള്ളമുറി യുവജനസംഘത്തിന്റെ നേതൃത്വത്തില്‍ ചെണ്ടുകാവടി, ശിങ്കാരിമേളം, തെയ്യാട്ടം എന്നിവയുടെ അകമ്പടിയോടെ താലംവരവ്, പഞ്ചാരിമേളം, ചികില്‍സ ധനസഹായ വിതരണം, ഉന്നതവിജയം നേടിയവരെ ആദരിക്കല്‍, സ്റ്റാര്‍കോമഡി ഷോ എന്നിവയുണ്ടാകും. ഒമ്പതിന് പുലര്‍ച്ചെ 2.15 മുതല്‍ രാവിലെ ഒമ്പതുവര ക്ഷേത്രത്തിനു സമീപത്തെ പുഴയോരത്ത് പിതൃബലിതര്‍പ്പണം നടക്കും. രാമചന്ദ്രന്‍ ഇയത്, ശിവന്‍ ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് രവീന്ദ്രന്‍ കല്ലുംപുറം, ട്രഷറര്‍ പ്രശാന്ത് കളരിക്കല്‍, വൈസ് പ്രസിഡന്റ് സുകുമാരന്‍ വടക്കൂടന്‍, ജോയിന്റ് സെക്രട്ടറി ശശി കല്ലുംപുറം എന്നിവര്‍ പങ്കെടുത്തു.
നെല്ലായി പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോല്‍സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു
