എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി ആനുകൂല്യ നിഷേധിക്കുകയാണെന്നും സര്‍ക്കാര്‍ സര്‍വ്വീസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ശമ്പളം നിഷേധിക്കുന്നതെന്നും എന്‍ജിഒ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. സമരപരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. ഹനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.പി. ദിപു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഐ.ബി. മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജോഷി ആന്റണി, ജോണ്‍ലി മാത്യു, ബ്രാഞ്ച് സെക്രട്ടറി എം. വിനോദ്, ബ്രാഞ്ച് ഭാരവാഹികളായ ജോഷി കൊള്ളന്നൂര്‍, വര്‍ഗ്ഗീസ് തെക്കേത്തല, കെ.എല്‍. സേവ്യര്‍ , എം.സി. ഷാജു എന്നിവര്‍ പ്രസംഗിച്ചു.
ശമ്പളം നിഷേധിച്ചതിനെതിരെ കേരള എന്‍ജിഒ അസോസിയേഷന്‍ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് സബ് ട്രഷറി ഓഫീസിനു മുമ്പില്‍ അവകാശച്ചങ്ങല തീര്‍ത്തു പ്രതിഷേധിച്ചു
