മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒഴിവ്
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിലേയ്ക്ക് നാഷ്ണല്‍ ആയുഷ് വിഷന്‍ പദ്ധതി പ്രകാരം മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജിഎന്‍എം ആണ് യോഗ്യത. പ്രായപരിധി- 40 വയസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി- ചൊവ്വാഴ്ച (12.03.2024). ഫോണ്‍- 8921258563.
ആശ വര്‍ക്കര്‍ നിയമനം
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയുടെ ഒഴിവ് ഉണ്ട്. എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരും തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 5ാം വാര്‍ഡ് നിവാസികളുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത ഉള്ളവര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുമായി തൃക്കൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലോ 97470 41230 എന്ന നമ്പറിലോ ബന്ധപ്പെടുക.
പി.എസ്.സി അഭിമുഖം (ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്))
വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് (കാറ്റഗറി നമ്പര്‍ 413/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 13, 14 തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ഓംബുഡ്‌സ്മാന്‍ സിറ്റിങ് 13ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഓംബുഡ്‌സ്മാന്‍ മാര്‍ച്ച് 13ന് രാവിലെ 11ന് കാറളം ഗ്രാമപഞ്ചായത്തില്‍ സിറ്റിങ് നടത്തും. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് തൊഴിലാളികള്‍ക്കും ഗുണഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതികള്‍ നേരിട്ടു നല്‍കാന്‍ അവസരം ഉണ്ടായിരിക്കും. ഫോണ്‍: 0480 2885421.
പി.എസ്.സി അഭിമുഖം (ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി))
വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി- കാറ്റഗറി നമ്പര്‍ 626/ 2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 15ന് ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ആലുവ ശിവരാത്രി പ്രമാണിച്ച് സര്‍വ്വീസ് നടത്തുന്ന ശിവരാത്രി സ്‌പെഷല്‍ ട്രെയിന്‍ വെള്ളിയാഴ്ച രാത്രി 11.33 ന് പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരും
ഷൊര്‍ണ്ണൂര്‍ തൃശൂര്‍ പാസഞ്ചര്‍ ആണ് ആലുവയിലേക്ക് നീട്ടിയത്. പുതുക്കാട് നിന്ന് ആലുവയിലേക്ക് പാസഞ്ചര്‍ നിരക്ക് 10 രൂപ ആണ്. എന്നാല്‍ തിരിച്ച് 5.15 ന് ആലുവയില്‍ നിന്ന് കണ്ണൂരിലേക്ക് എക്‌സ്പ്രസ്സ് ട്രെയിനായി പുറപ്പെടുന്നതിനാല്‍ ആലുവ പുതുക്കാട് എക്‌സ്പ്രസ്സ് നിരക്ക് 30 രൂപ ആണ്. ഈ ട്രെയിനിന് പുറകില്‍ രാവിലെ 6.45 ന് ആലുവയില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചറിന് നിരക്ക് 10 രൂപയും രാവിലെ 7.12 പുറപ്പെടുന്ന നിലമ്പൂര്‍ എക്‌സ്പ്രസിന് നിരക്ക് 30 രൂപയും ആണ്. വെള്ളിയാഴ്ച വൈകീട്ട് ആറിന് പുതുക്കാട് നിന്നും ആലുവയിലേക്കുള്ള കോട്ടയം എക്‌സ്പ്രസിന് നിരക്ക് 30 രൂപ ആണ്. ഈ ട്രെയിനുകള്‍ക്ക് പുതുക്കാടിന് പുറമെ നെല്ലായിയിലും സ്‌റ്റോപ്പ് ഉണ്ട്. പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ശിവരാത്രി തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സ്‌റ്റേഷന്‍ സൂപ്രണ്ട് കെ. കെ. അനന്തലഷ്മി അറിയിച്ചു.