nctv news pudukkad

കാവല്ലൂര്‍ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിലെ വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃ ദിനവും പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഹാസ്യതാരം ബിനു കോടന്നൂര്‍ മുഖ്യാഥിതിയായി പങ്കെടുത്തു. പ്രധാനാധ്യാപിക കെ. രമ, ചേര്‍പ്പ് എഇഒ എ.വി. സുനില്‍കുമാര്‍, സ്‌കൂള്‍ മാനേജര്‍ ടി.എ. വില്‍സന്‍, പഞ്ചായത്ത് അംഗങ്ങളായ സൈമണ്‍ നമ്പാടന്‍, പി.എസ്. പ്രീജു, ജിഷ ഡേവീസ്, കവിതക്ലബ് സെക്രട്ടറി രാജു കിഴക്കൂടന്‍, സീനിയര്‍ അധ്യാപിക എം. ബി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും സ്റ്റാര്‍സ് പ്രീെ്രെപമറി വര്‍ണ്ണക്കൂടാരം നിര്‍മ്മാണോദ്ഘാടനവും നടത്തി.ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ മായ രാമചന്ദ്രന്‍, കപില്‍ രാജ്, സൈമണ്‍ നമ്പാടന്‍, ചേര്‍പ്പ് എഇഒ എം.വി. സുനില്‍കുമാര്‍, ബിആര്‍സി ട്രെയിനര്‍ കെ. ഫേബ, സ്‌കൂള്‍ പ്രധാനാധ്യാപിക എല്‍. ജെസീമ, സ്റ്റാഫ് സെക്രട്ടറി ജീന തോമസ്, പിടിഎ പ്രസിഡന്റ് എം.എം. അജിത്ത്, എംപിടിഎ പ്രസിഡന്റ് ശ്രുതി, എസ്എംസി അധ്യക്ഷ സി. ശ്രുതി, അധ്യാപിക എ.എം. ഭുവനേശ്വരി, എസ്ആര്‍ജി കണ്‍വീനര്‍ എം.എ. സീന എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *