സ്റ്റാര്‍സ് പദ്ധതിയുടെ 10 ലക്ഷവും മറ്റത്തൂര്‍ പഞ്ചായത്തിന്റെ 500000 ഫണ്ടും കൂടി വകയിരുത്തിക്കൊണ്ട് 15 ലക്ഷം രൂപ ചിലവഴിച്ചാണ് ജി യു പി എസിന്റെ മോഡല്‍ പ്രീ െ്രെപമറി വിഭാഗത്തിന് വര്‍ണ്ണകൂടാരം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം ജെനിഷ് പി. ജോസ് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ഷൈബി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ.് നിജില്‍, പഞ്ചായത്ത് അംഗങ്ങളായ ഷൈബി സജി, കെ.എസ്. ബിജു, ചിത്ര സുരാജ്, സീനിയര്‍ അധ്യാപിക പി.എം. ദീപ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്റ്റാര്‍സ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
