യൂണിറ്റ് പ്രസിഡന്റ് കെ.സി. ഗോപാലന്‍ യോഗം ഉദ്ഘാടനം ചെയ്തു. വനിതാ യൂണിറ്റ് പ്രസിഡന്റ് അല്‍ഫോന്‍സാ പൗലോസ് അധ്യക്ഷയായി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും യൂണിറ്റ് സെക്രട്ടറിയുമായ സുമേഷ് നിവേദ്യം മുഖ്യപ്രഭാഷണം നടത്തി. നന്തിപുലത്ത് 3 സ്ഥാപനങ്ങള്‍ നടത്തി കൊണ്ടു വരികയും റിട്ടയേഡ് പ്രധാന അധ്യാപികയും ആയ പ്രസന്ന രജീവന്‍ വനിതാദിന സന്ദേശം നല്‍കി. 50 വയസ്സിന് താഴെയുള്ള യൂണിറ്റിലെ മുഴുവന്‍ വനിതകളെയും ഉപഹാരം നല്‍കി ആദരിച്ചു. സിമി സാബു, ബീന ഡേവിസ്, സജിത ഗോപിനാഥ്, സുഷമ ഗോപാലന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു
