കഴിഞ്ഞ മാസം പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ സൂപ്രണ്ടായിരുന്ന കെ എസ് ജയകുമാർ വിരമിച്ച് പകരം വന്ന സ്റ്റേഷൻ മാസ്റ്റർ വനിത ആയതോടെ പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ നാല് സ്റ്റേഷൻ മാസ്റ്റർമാരും വനിതകളായി. യാത്രക്കാർ പുതുക്കാട് റെയിൽവേ സ്‌റ്റേഷനെ പിങ്ക് സ്റ്റേഷനെന്ന് വിളിക്കാനും തുടങ്ങി. മാത്രമല്ല പുതുക്കാട് റെയിൽവേ സ്‌റ്റേഷന് ആദ്യമായാണ് വനിതാ സ്റ്റേഷൻ സൂപ്രണ്ട് വരുന്നത്. നിലവിൽ സ്‌റ്റേഷൻ്റെ ചുമതല നിർവ്വഹിക്കുന്നത് സ്റ്റേഷൻ സൂപ്രണ്ട് കെ കെ അനന്തലഷ്മിയാണ് .മുൻപ് വനിതാ സ്റ്റേഷൻ മാസ്റ്റർമാർ ജോലി ചെയ്തിട്ടുണ്ടെങ്കിലും നാല് പേരും വനിതകൾ വരുന്നത് ആദ്യമായാണ് .സ്റ്റേഷൻ സൂപ്രണ്ടിന് പുറമെ സ്റ്റെഫി പൈലി, ജിൻസി കെ ഒ, അമ്പിളി എം പി എന്നിവരാണ് സ്റ്റേഷനിൽ സേവനം അനുഷ്ഠിക്കുന്ന മറ്റ് വനിതകൾ. ലോക വനിതാ ദിനം ആഘോഷമായി കൊണ്ടാടുന്ന സാഹചര്യത്തിൽ തങ്ങളുടെ സ്റ്റേഷൻ ചുമതല നിർവ്വഹിക്കുന്നത് നാല് പേരും വനിതകൾ ആയത് അഭിമാനനേട്ടമാണെന്ന് യാത്രക്കാർ പറയുന്നു.പുതുക്കാട് റെയിൽവേ സ്‌റ്റേഷനെ സ്ത്രീ സൗഹൃദ സ്റ്റേഷനായി മാറ്റാനും യാത്രക്കാർക്ക് കൃത്യമായ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നും യാത്രക്കാരുടെ പൂർണ്ണ സഹകരണം ഇതിന് ആവശ്യമാണെന്നും സ്റ്റേഷൻ സൂപ്രണ്ട് അനന്ത ലഷ്മി പറയുന്നു.
പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ നിയന്ത്രിക്കുന്നത് നാല് വനിതകൾ : പിങ്ക് സ്റ്റേഷൻ ആയതിൽ അഭിമാനമെന്ന് യാത്രക്കാർ
