ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം ആണ് ഉണ്ടായതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചുകൊണ്ട് ശിലാഫലകം അനാച്ഛാദനം ചെയ്തു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.പി. ശ്രീദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, കൊടകര ബ്ലോക്ക് അംഗം കെ.എം. ചന്ദ്രന്‍, ടെസി വില്‍സണ്‍, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തിലാണു പദ്ധതിക്കായി തുക അനുവദിച്ചത്. 2 നിലകളിലായി ആധുനിക സൗകര്യങ്ങളോടെ രോഗി സൗഹൃദമായാണ് ഒ പി ബ്ലോക്ക് നിര്‍മ്മിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ 1.43 കോടി രൂപയാണ് അളഗപ്പനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.
അളഗപ്പനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു
