തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വിത്സന്‍ ആറ്റുപുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലീഷ് ചെമ്പാറ, സൈമണ്‍ നമ്പാടന്‍, അനു പനങ്കൂടന്‍, മഹിള കോണ്‍ഗ്രസ്സ് പ്രസിഡന്റ് ലിസി ജോണ്‍സന്‍, ഷെന്നി ആന്റോ പനോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
അപകടങ്ങള്‍ പതിവായ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് നായരങ്ങാടി മഠം ഹോസ്പിറ്റല്‍ കഴിഞ്ഞുള്ള പൊതുമരാമത്ത് റോഡില്‍ വളവില്‍ സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് തൃക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സന്ദീപ് കണിയത്തിന്റെ നേതൃത്വത്തില്‍ നില്‍പ്പു സമരം നടത്തി
