പാലപ്പിള്ളി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രേം ഷമീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചികിത്സാ പദ്ധതിയുടെ നേതൃസ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്ന ഇ.എ ഓമന അധ്യക്ഷത വഹിച്ചു. ഡോ. ആന്‍സീന മുഖ്യ പ്രഭാഷണം നടത്തി. തങ്കച്ചന്‍ പല്ലാട്ട് പ്രസംഗിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പദ്ധതിയുടെ കീഴില്‍ അമല, പഴുവില്‍ എന്നീ ഹോസ്പിറ്റലില്‍ നിന്നും വരുന്ന ഡോക്ടര്‍മാര്‍ എല്ലാ നാട്ടുകാര്‍ക്കും സൗജന്യ പരിശോധനയും സൗജന്യമായി മരുന്നും നല്‍കിവരുന്നു. മാത്രമല്ല എല്ലാ കിടപ്പുരോഗികളേയും വീടുകളില്‍പോയി പരിശോധിച്ച് ചികിത്സ നല്‍കുന്നുണ്ട്.
വേലൂപ്പാടം കവരംപ്പിള്ളി പ്രദേശത്ത് ഒരു വര്‍ഷം മുന്‍പ് ആനപ്പേടിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ നാട്ടുകാര്‍ക്ക് വേണ്ടി ആരംഭിച്ച സൗജന്യ ചികിത്സാ പദ്ധതിയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
