സിലബസിനപ്പുറം തങ്ങള്‍ അനുഷ്ഠിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതയാണ് വേറിട്ട വഴിയിലൂടെ അവര്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാക്കുന്നത് . വിദ്യാലയത്തിനടുത്തുള്ള ഗ്രാമീണ വായനശാലയുടെ ശോച്യാവസ്ഥയറിഞ്ഞ കുട്ടികള്‍ ലൈബ്രറിയുടെ ഭരണനേതൃത്വവുമായി ബന്ധപ്പെടുകയും അടഞ്ഞുകിടന്നിരുന്ന ലൈബ്രറി വൃത്തിയാക്കി തിരിച്ചേല്‍പ്പിക്കാമെന്ന് ഉറപ്പു നല്‍കുകയും അതനുസരിച്ച് ലൈബ്രറിയുടെ മുന്നിലെ കാടും ഉള്‍ഭാഗവും വൃത്തിയാക്കുകയും ആയിരുന്നു.
ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഈ ലൈബ്രറിയില്‍ വലിയൊരു ഗ്രന്ഥശേഖരം തന്നെയാണ് വായനക്കാരെ കാത്തിരിക്കുന്നത്. 1954ല്‍ സ്ഥാപിതമായ ഈ ലൈബ്രറി അതിന്റെ 70 വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് വായനാലോകം തുറന്ന് വെയ്ക്കാന്‍ ലൈബ്രറി പ്രവര്‍ത്തകര്‍ക്കൊപ്പം കൈകോര്‍ക്കാന്‍ തയ്യാറാവുകയാണ് ഭാവിയിലെ അധ്യാപകരാവാനുള്ള ഈ വിദ്യാര്‍ത്ഥി കൂട്ടം . വിദ്യാര്‍ത്ഥിനികളായ ആര്യ നന്ദന്‍, നിവേദിത ദിനേശന്‍, കെ.എം. റുബീന, പി.ബി. ഷഹാന, സരിത കൃഷ്ണന്‍, റിങ്കി റാഫേല്‍, അധ്യാപിക കെ.എസ്. ശ്രുതി ,എന്നിവരടങ്ങുന്ന സംഘത്തിന് പ്രിന്‍സിപ്പല്‍ കെ രമാദേവി നേതൃത്വം നല്‍കി . വായനശാല പ്രസിഡന്റ് സി.കെ. രാധാകൃഷ്ണന്‍ വിദ്യാര്‍ത്ഥിനികളെ അഭിനന്ദിച്ചു.
വരാനിരിക്കുന്ന വേനല്‍ അവധിക്കാലത്ത് വായനയുടെ വസന്തം തീര്‍ക്കാന്‍ നാടിന്റെ അക്ഷരഖനിയായ ഗ്രാമീണ വായനശാല ഒരുക്കുവാന്‍ സ്വയം മുന്നിട്ടിറങ്ങിയിരിക്കുകയാണ് വരന്തരപ്പിള്ളി വിവേകാനന്ദ അക്കാദമി ഓഫ് മോണ്ടിസോറിയിലെ അദ്ധ്യാപക പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍
