പുതുക്കാട് പള്ളത്ത് മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ നവീകരണ സഹസ്രകലശം സമാപിച്ചു
ക്ഷേത്രം തന്ത്രി അമ്പഴപ്പിള്ളി ശ്രീരാജ് ഭട്ടതിരിപ്പാടിന്റെയും വടക്കേടത്ത് ഹരി നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വ്യാഴാഴ്ച ഗണപതിഹോമം, തൈലാഭിഷേകം, പ്രായശ്ചിത്തം, സഹസ്രകലശാഭിഷേകം എന്നിവ നടന്നു. പ്രസാദഊട്ടും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണസമിതി അംഗങ്ങളായ സുനില്‍ തളിയപറമ്പില്‍, ജനീഷ് കുന്നുമ്മക്കര, ബാബു കോനിക്കര, നിശാന്ത് കണ്ണൂക്കാടന്‍, ബാബു തൃപ്പാക്കല്‍, അനിയന്‍ പള്ളത്ത് വടക്കൂട്ട്, പി.എസ്. ബാബു പട്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.