വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഞായര്‍ രാവിലെ 5ന് ഗണപതിഹവനം, 5.30ന് ശ്രീലകത്ത് എഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം, 8ന് പന്തീരടി പൂജ എന്നിവ നടക്കും. 8.30 മുതല്‍ 10.30 വരെ പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ്, ഉച്ചപൂജ തുടര്‍ന്ന് ശ്രീഭൂതബലി എന്നിവ ഉണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ വൈകുന്നേരം 4.45 വരെ പൂരംവരവ്, പാണ്ടിമേള അകമ്പടിയില്‍ 5 മുതല്‍ 7 വരെ എഴുന്നള്ളിപ്പും നടക്കും. രാത്രി 8ന് ക്രേങ്കന്നൂര്‍ കളേഴ്‌സ് അവതരിപ്പിക്കുന്ന മ്യൂസിക് ഈവ് അരങ്ങേറും. ക്ഷേത്രം തന്ത്രി ചെമ്മാലില്‍ നാരായണന്‍കുട്ടി, മേല്‍ശാന്തി സി.ആര്‍. …