ഞായര്‍ രാവിലെ 5ന് ഗണപതിഹവനം, 5.30ന് ശ്രീലകത്ത് എഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം, 8ന് പന്തീരടി പൂജ എന്നിവ നടക്കും. 8.30 മുതല്‍ 10.30 വരെ പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ്, ഉച്ചപൂജ തുടര്‍ന്ന് ശ്രീഭൂതബലി എന്നിവ ഉണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ വൈകുന്നേരം 4.45 വരെ പൂരംവരവ്, പാണ്ടിമേള അകമ്പടിയില്‍ 5 മുതല്‍ 7 വരെ എഴുന്നള്ളിപ്പും നടക്കും. രാത്രി 8ന് ക്രേങ്കന്നൂര്‍ കളേഴ്‌സ് അവതരിപ്പിക്കുന്ന മ്യൂസിക് ഈവ് അരങ്ങേറും. ക്ഷേത്രം തന്ത്രി ചെമ്മാലില്‍ നാരായണന്‍കുട്ടി, മേല്‍ശാന്തി സി.ആര്‍. ജയന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിങ്കളാഴ്ച ആറാട്ടും ഈ മാസം 11ന് വൈകിട്ട് 5.30 മുതല്‍ പൊങ്കാല മഹോത്സവവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ നരേന്ദ്രന്‍ പല്ലാട്ട്, സുബ്രന്‍ ഇടശ്ശേരി, മോഹന്‍ദാസ് മുളയ്ക്കല്‍, ടി.എസ്. അനില്‍ എന്നിവര്‍ പങ്കെടുത്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥയുടെ പ്രചാരണാര്‍ത്ഥം പുതുക്കാട് നിയോജകമണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മഞ്ഞളി ജാഥാ ക്യാപ്റ്റനായി വാഹന പ്രചരണ ജാഥ നടത്തി. തലോരില്‍ നിന്നാണ് 14 യൂണിറ്റുകളുടെ വാഹന പ്രചരണ ജാഥ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ നിയോജക മണ്ഡലം ജില്ലാ സെക്രട്ടറി ബിജു എടക്കുളത്തൂരില്‍ നിന്നും ശുപ്രപതാക സെബാസ്റ്റ്യന്‍ മഞ്ഞളി ഏറ്റുവാങ്ങി. ആമ്പല്ലൂര്‍, നന്തിക്കര, കല്ലൂര്‍ ഈസ്റ്റ്, വരന്തരപ്പിള്ളി, ചെങ്ങാലൂര്‍, മുപ്ലിയം കോടാലി എന്ന യൂണിറ്റുകളില്‍ സ്വീകരണം നല്‍കി. ജനറല്‍ കണ്‍വീനര്‍ പി.ജി. രഞ്ജിമോന്‍ വൈസ് ക്യാപ്റ്റനായും ഡേവിസ് വില്ലടത്തുകാരന്‍ ജാഥാ മാനേജരായും നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് തിലകന്‍ അയ്യഞ്ചിറ, ജോയ് പണ്ടാരി,സുമേഷ് നിവേദ്യം ജോബി ജോണ്‍, രാജു തളിയ പറമ്പില്‍, ജോജു കുറ്റി കാടന്‍, എ.ഡി. വിന്‍സന്റ്, ഫൗസിയ ഷാജഹാന്‍, പ്രതീഷ് പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 29ന് കാസര്‍കോട് നിന്ന് ആരംഭിച്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ 5 ലക്ഷം വ്യാപാരികള്‍ അണിനിരന്നു കൊണ്ട് സമാപിക്കും. സാധാരണക്കാരുടെയും കര്‍ഷകരുടെയും ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരസംരക്ഷണ ജാഥ നടത്തുന്നത്. സമാപനദിനമായ ഫെബ്രുവരി 13ന് കേരളത്തിലെ മുഴുവന്‍ കടകളും അടച്ചിടും.
വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
