കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥയുടെ പ്രചാരണാര്‍ത്ഥം പുതുക്കാട് നിയോജകമണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മഞ്ഞളി ജാഥാ ക്യാപ്റ്റനായി വാഹന പ്രചരണ ജാഥ നടത്തി. (വിഒ) തലോരില്‍ നിന്നാണ് 14 യൂണിറ്റുകളുടെ വാഹന പ്രചരണ ജാഥ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ നിയോജക മണ്ഡലം ജില്ലാ സെക്രട്ടറി ബിജു എടക്കുളത്തൂരില്‍ നിന്നും ശുപ്രപതാക സെബാസ്റ്റ്യന്‍ മഞ്ഞളി ഏറ്റുവാങ്ങി. ആമ്പല്ലൂര്‍, നന്തിക്കര, കല്ലൂര്‍ ഈസ്റ്റ്, വരന്തരപ്പിള്ളി, ചെങ്ങാലൂര്‍, മുപ്ലിയം കോടാലി എന്ന യൂണിറ്റുകളില്‍ സ്വീകരണം നല്‍കി. ജനറല്‍ കണ്‍വീനര്‍ പി.ജി. രഞ്ജിമോന്‍ വൈസ് ക്യാപ്റ്റനായും ഡേവിസ് വില്ലടത്തുകാരന്‍ ജാഥാ മാനേജരായും നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് തിലകന്‍ അയ്യഞ്ചിറ, ജോയ് പണ്ടാരി,സുമേഷ് നിവേദ്യം ജോബി ജോണ്‍, രാജു തളിയ പറമ്പില്‍, ജോജു കുറ്റി കാടന്‍, എ.ഡി. വിന്‍സന്റ്, ഫൗസിയ ഷാജഹാന്‍, പ്രതീഷ് പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 29ന് കാസര്‍കോട് നിന്ന് ആരംഭിച്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ 5 ലക്ഷം വ്യാപാരികള്‍ അണിനിരന്നു കൊണ്ട് സമാപിക്കും. സാധാരണക്കാരുടെയും കര്‍ഷകരുടെയും ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരസംരക്ഷണ ജാഥ നടത്തുന്നത്. സമാപനദിനമായ ഫെബ്രുവരി 13ന് കേരളത്തിലെ മുഴുവന്‍ കടകളും അടച്ചിടും.
വ്യാപാര സംരക്ഷണ ജാഥയുടെ പ്രചാരണാര്‍ത്ഥം വാഹന പ്രചരണ ജാഥ നടത്തി
