പതിനഞ്ചാമത്തെ വര്‍ഷമാണ് കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ എല്ലാ ഘട്ടങ്ങളും മനസ്സിലാക്കാന്‍ വേണ്ടി മാതൃകാപരമായി കൃഷി നടത്തിയത്. ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് വിളവെടുത്തത്. ഒക്ടോബറില്‍ വലിയ ആഘോഷമായിട്ടായിരുന്നു നടീല്‍ ഉത്സവം നടത്തിയത്. കുട്ടികള്‍ തന്നെയായിരുന്നു പൂര്‍ണ്ണമായും പരിചരണം ഏറ്റെടുത്തത്. നാലാം ക്ലാസിലെ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍, അനധ്യാപകരായ കെ.എസ്. ഷണ്മുഖന്‍, വി.എം. സുചിത്ര എന്നിവര്‍ 120 ദിവസവും പരിചരണം നല്‍കി. ചാണകവും പച്ചിലകളും മാത്രമാണ് വളമായിട്ട് നല്‍കിയത്. കൊയ്ത്തുല്‍സവം പിടിഎ പ്രസിഡന്റ് പി.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ് സുമി ബൈജു അധ്യക്ഷത വഹിച്ചു. സി.ജി. അനൂപ്, പി.എം. ജിന്‍സ, ദിവ്യ രവി, അമൃത കെ. അജയന്‍, എന്‍.എസ്. രശ്മി, ഉമേഷ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.