മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ് അധ്യക്ഷത വഹിച്ചു. സിഎച്ച്‌സി സിഎംഒ ഡോ. അല്ലി പ്ലാക്കല്‍, സിഎച്ച്‌സി സൂപ്രണ്ട് ഡോക്ടര്‍ റോഷ്, ആയുര്‍വേദ ഡോക്ടര്‍ പി.സി. പ്രമോദ്, വാര്‍ഡ് അംഗം ഷൈനി ബാബു എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി മൂന്ന് വനിത യോഗ ട്രെയിനര്‍മാരെ തെരഞ്ഞെടുത്തു. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലായി ട്രെയിനിങ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു