പുതുക്കാട് മണ്ഡലത്തിലെ പ്രധാന പാതയായ പുതുക്കാട് ചെറുവാള്‍ നെടുമ്പാള്‍ പാതയിലെ കേളിത്തോട് പാലത്തിന്റെ പുനര്‍നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനവും യോഗത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസനായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗങ്ങളായ ഭദ്ര മനു, കെ.എ. അനില്‍ കുമാര്‍, സി.പി. സജീവന്‍, ഫിലോമിന ഫ്രാന്‍സീസ്, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ …