nctv news pudukkad

Local News

information centre

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ച ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സജിതാ രാജീവന്‍, ബ്ലോക്ക് അംഗങ്ങളായ ഇ.കെ. സദാശിവന്‍, പോള്‍സന്‍ തെക്കുംപീടിക, വി.കെ. മുകുന്ദന്‍, ടി.കെ. അസൈന്‍, ഷീല ജോര്‍ജ്ജ്, മിനി ഡെന്നി പനോക്കാരന്‍, ഹേമലത നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇവിടെനിന്നും ലഭ്യമാകുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ …

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ച ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

kodakara arrest

മുക്കുപണ്ടം പണയംവെച്ച് അഞ്ചര ലക്ഷം തട്ടിയ മുൻ ഡിവൈഎസ്പി പിടിയിൽ

വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍. ചാലക്കുടി പോട്ടയില്‍ താമസിക്കുന്ന കാട്ടുമറ്റത്തില്‍ ശങ്കരന്റെ മകന്‍ മുന്‍ ഡിവൈഎസ്പി വിജയന്‍ (69)നെയാണ് കൊടകര പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. കൊടകര ഫാര്‍മേഴ്സ് സഹകരണ ബാങ്ക് അതികൃധരുടെ പരാതി അനുസരിച്ചായിരുന്നു പൊലീസ് നടപടി.10 മാസം 144.5 ഗ്രാം വ്യാജ സ്വര്‍ണ്ണം സഹകരണ ബാങ്കില്‍ പണയം വച്ച് 5,48,000 രൂപയാണ് പോലീസിലെ മുന്‍ ഡിവൈഎസ്പി യായ വിജയന്‍ കൈപ്പറ്റിയത്.

citu

നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാതല വിത്തിറക്കല്‍ ഉത്സവം കൊടകര ഏരിയയ്ക്കു കീഴിലെ ആലത്തൂര്‍ സമ്പാശിവന്‍ നഗറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

യൂണിയന്‍ ജില്ലാ പ്രസിഡന്റ് കോനിക്കര പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. വേലായുധന്‍, ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, എ.കെ. ബാലന്‍, എം.കെ. മോഹനന്‍, ടി.ആര്‍. ലാലു, എ. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

pudukad accident

പുതുക്കാട് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു

പുതുക്കാട് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.നിർത്തിയിട്ട രണ്ട് ലോറികളിൽ ജീവനക്കാർ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

arrest nedumbal

വില്‍പ്പനക്കായി സൂക്ഷിച്ച 430 ഗ്രാം കഞ്ചാവുമായി നെടുമ്പാളില്‍ ജിംനേഷ്യം നടത്തുന്ന യുവാവിനെ പുതുക്കാട് പൊലീസ് അറസ്റ്റ്‌ചെയ്തു

 നെടുമ്പാള്‍ പള്ളം സ്വദേശി കല്ലയില്‍ വീട്ടില്‍ 32 വയസുള്ള തക്കുടു എന്ന് വിളിക്കുന്ന അനീഷ് ആണ് പിടിയിലായത്. 8 ഗ്രാം വീതമുള്ള 48 ചെറിയ പൊതികളിലായി കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുതുക്കാട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്നും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണെന്നും പോലീസ് അറിയിച്ചു. 

mutrhumala irrigation project

വിപുലീകരിച്ച മുത്തുമല ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം. ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, ബിഡിഒ പി.ആര്‍. അജയ്‌ഘോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

kerala congress (m)

മണിപ്പൂരിലെ കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് (എം) പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

 കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് താഴേക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്റ്റീയറിങ് കമ്മിറ്റി അംഗം കെ.കെ. വിനു, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത്ത് പോള്‍ ആട്ടോക്കാരന്‍, പ്രസിഡന്റ്മാരായ എ.കെ. ജോസഫ്, ബെന്നി സൈമണ്‍, ജോസി മാണി, എം.പി. മേജര്‍, എം.കെ. രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍ മേനോന്‍, സദാനന്ദന്‍ കാട്ടുങ്ങല്‍, ബാബു, ബിജു മലയകണ്ടം, കെ.കെ. രവി, ആല്‍ഡിറിന്‍ …

മണിപ്പൂരിലെ കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് (എം) പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു Read More »

menstral cup

കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് ആര്‍ത്തവ സുരക്ഷയ്ക്കായി നല്‍കുന്ന മെന്‍സ്ട്രല്‍ കപ്പിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി

 കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടത്തിയത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. മുഹമ്മദാലി പദ്ധതി വിശദീകരണം നടത്തി. ഡോ. വിദ്യ ബാഹുലേയന്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവന്‍, ഇ.കെ. സദാശിവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, അംഗങ്ങളായ സി.സി. സോമസുന്ദരന്‍, സെബി …

കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് ആര്‍ത്തവ സുരക്ഷയ്ക്കായി നല്‍കുന്ന മെന്‍സ്ട്രല്‍ കപ്പിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി Read More »

arrest

 കഞ്ചാവുകേസിലെ പിടികിട്ടാപ്പുള്ളിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

കണ്ണന്‍കുഴി പള്ളിപ്പാടന്‍ വീട്ടില്‍ സുനീഷാണ് അറസ്റ്റിലായത്. 2022 മാര്‍ച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് കിലോയോളം  കഞ്ചാവുമായി ബൈക്കില്‍ പോകുന്നതിനിടെ കൊടകര വട്ടേക്കാട് വെച്ച് പൊലീസ് കൈകാണിച്ചപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന അഭിനന്ദ്, സുജിമോന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന സുനീഷിനെ ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള സ്്ക്വാഡാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.

pudukad mla

പുതുക്കാട് മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി 109 മിനിമാസ്റ്റ് / ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള തുക ചിലവഴിക്കുന്നത്. തുടര്‍നടപടികള്‍ക്കായി ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായും എംഎല്‍എ അറിയിച്ചു.

mattathur

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് വാഴയില, പ്ലേറ്റുകള്‍ എന്നിവയടക്കം 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു.

award winner

നാടകപ്രവര്‍ത്തകന്‍ ശശിധരന്‍ നടുവിലിന് പുരസ്‌കാരം

സിപിഎം നേതാവായിരുന്ന വി.ആര്‍. ദാമോദരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ വി.ആര്‍. ദാമോദരന്‍ സ്മാരക എന്‍ഡോവ്‌മെന്റിന് നാടകപ്രവര്‍ത്തകനും വല്ലച്ചിറ നാടക ദ്വീപിന്റെ മുഖ്യ സംഘാടകനുമായ ശശിധരന്‍ നടുവില്‍ അര്‍ഹനായി. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. വ്യാഴാഴ്ച ചെറുവാളില്‍ നടക്കുന്ന വി.ആര്‍. അനുസ്മരണ പരിപാടിയില്‍ വെച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പുരസ്‌കാരം സമര്‍പ്പിക്കും.

amballur

ആമ്പല്ലൂരിലെ അനധികൃത തെരുവോര കച്ചവടം അളഗപ്പനഗർ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു

 മുന്‍പ് പലതവണ താക്കീത് നല്‍കിയിരുന്നെങ്കിലും വാഹനങ്ങളില്‍ കച്ചവടം തുടരുന്നതാണ് ഒഴിപ്പിച്ചത്. ആമ്പല്ലൂര്‍ ജംഗ്ഷന്‍ മുതല്‍ പോളിടെക്‌നിക് വരെയുള്ള പ്രദേശത്ത് വഴിയോര കച്ചവടം പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. അടുത്തദിവസം മുതല്‍ വഴിയോര കച്ചവടം നടത്തുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, അംഗം സനല്‍ മഞ്ഞളി, പൊലീസ് എസ്എച്ച്ഒ യു. സുനില്‍ദാസ്, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുബാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശത്തുള്ള അനധികൃത പാര്‍ക്കിങ്ങിനും പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.

poo krishi

 നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ നാഷണല്‍ ഹൈവേ ഓവര്‍ ബ്രിഡ്ജിന് സമീപം ഇനി മാലിന്യമല്ല പകരം ചെണ്ടുമല്ലി പൂക്കും

മാലിന്യപൂരിതമായിരുന്ന ഇടങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓരങ്ങളിലാകെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലിത്തൈകള്‍ നട്ടു. 500 തൈകളാണ് നട്ടത്. മാലിന്യമുക്തവും  സൗന്ദര്യപൂര്‍ണ്ണവുമായ പാതയോരങ്ങളാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. 650ഓളം മീറ്റര്‍ ദൂരത്തില്‍ ആദ്യഘട്ടം നടപ്പിലാക്കും. തുടര്‍ന്ന് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന നാലര കിലോമീറ്ററോളം ദേശീയപാതയോരങ്ങളിലായി പദ്ധതി വികസിപ്പിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.  മാലിന്യം തള്ളുന്നത് തടയുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി പാതയോരങ്ങളില്‍ ഇരുമ്പ് വേലിയും സ്ഥാപിച്ചു. പാലിയേക്കര ദേശീയപാതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് തൈ …

 നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ നാഷണല്‍ ഹൈവേ ഓവര്‍ ബ്രിഡ്ജിന് സമീപം ഇനി മാലിന്യമല്ല പകരം ചെണ്ടുമല്ലി പൂക്കും Read More »

KALLUR

മകന്റെ വിവാഹത്തോടനുബന്ധിച്ച് തലചായ്ക്കാനിടമില്ലാത്ത കുടുംബത്തിന് വീട് നിര്‍മിച്ച് കല്ലൂര്‍ ആദൂര്‍ തെക്കേത്തല ജോസിന്റെ സ്‌നേഹസമ്മാനം

മകന്‍ അനക്‌സ് ജോസിന്റെ വിവാഹ സല്‍ക്കാര വേദിയില്‍വെച്ച് മോഹനന്റെ വീടിന്റെ താക്കോല്‍ കൈമാറി. സിപിഎം ഒല്ലൂര്‍ ഏരിയ കമ്മിറ്റിയംഗമായ ജോസ് നേരത്തേ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്ക് പിന്തുണയായി ആറുപേര്‍ക്കായി 27 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. അമേരിക്കയില്‍ ഗവേഷകനായ അനക്‌സ് കുട്ടനെല്ലൂര്‍ സ്വദേശി എല്‍സ റോസിനെയാണ് വിവാഹം ചെയ്തത്. കൂലിപ്പണിക്കാരനായ മോഹനനും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം താമസ യോഗ്യമല്ലാത്ത തകര്‍ന്ന വീട്ടിലാണ് കഴിഞ്ഞിരുന്നത്. രണ്ട് മുറിയും അടുക്കളയും വരാന്തയുമുള്ള കോണ്‍ക്രീറ്റ് വീടാണ് ജോസ് പണിത് നല്‍കുന്നത്.

st antonys pudukad

സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരത്തിന് തുടക്കമായി

ലോക ക്ലാസ്സിക്കുകളിലെ പ്രധാന കഥാപാത്രങ്ങളെ അണിനിരത്തിയുള്ള കാര്യക്ടര്‍ പരേഡ്, എഴുത്തുകാരും കുട്ടികളുമായുള്ള സംവാദം എന്നിവ പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഫാ. സ്റ്റീഫന്‍ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ യൂജിന്‍ പ്രിന്‍സ്, ഇംഗ്ലീഷ് അധ്യാപിക വി.ഒ. മിനി, ക്ലെവിന്‍ ക്ലമന്റ്, അമൃത, അന്ന ലിഥിയ വര്‍ഗ്ഗീസ് ടി.എസ്. മാളവിക, ആഗ്‌നറ്റ് മരിയ ബിജു എന്നിവര്‍ സന്നിഹിതരായി. സര്‍ഗ്ഗ സംവാദത്തില്‍ എഴുത്തുകാരായ വി.ദിലീപ്, രാധികസനോജ്, മഹേഷ്ബാബു, ഷീല ജയന്‍ ചലച്ചിത്രകാരന്‍ ഫേവര്‍ ഫ്രാന്‍സിസ് …

സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരത്തിന് തുടക്കമായി Read More »

vasupuram ithupadam road

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വാസുപുരം ഇത്തുപ്പാടം കനാല്‍ ബണ്ട് റോഡ് നാടിനു സമര്‍പ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.

workshop

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിലുള്ള തൃശൂര്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ ജി 20 2023 ജന്‍ ഭാഗിദാരിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ അസിസ്റ്റന്റ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ കെ.പി. അജിത്കുമാര്‍ ക്ലാസ്സെടുത്തു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ പ്രോഗ്രാം സ്റ്റാഫ് ദീപ വേലായുധന്‍, സിഡിഎസ് അംഗം സലജ എന്നിവര്‍ പ്രസംഗിച്ചു. 

kaacherikadavu palam

കച്ചേരിക്കടവ് പാലം കടന്നുപോകുന്നവരുടെ ദുരിത യാത്രക്ക് ഇനിയും അറുതിയായില്ല. ആറു വര്‍ഷത്തോളമായ യാത്രാ ദുരിതം ഒരു മഴക്കാലം കൂടി അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് പൊതുജനം

2016 ലാണ് കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. അന്നുമുതല്‍ ഇന്നുവരെ നടന്ന പരിശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. ഒരു ഭാഗത്ത് കുത്തനെയുള്ള ഇറക്കം മറുഭാഗത്ത് ഇരുവഴികളായിപ്പിരിഞ്ഞുപോകുന്ന വനപാത. ഇരുന്നൂറു മീറ്ററോളം ദൂരമുള്ള വനത്തിലൂടെയുള്ള വഴി വനംവകുപ്പ് വിട്ടു നല്കിയതിനു ശേഷം ടാറിംഗിന് ഒരുക്കമായി മെറ്റലിംഗ് നടത്തിയെങ്കിലും ടാറിംഗ് നടത്താത്തതിനാല്‍ മെറ്റല്‍ ഇളകി യാത്ര ദുഷ്‌കരമായ അവസ്ഥയിലാണ്.മറുഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മ്മിക്കാനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് റോഡ് നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നത്.

നൂലുവള്ളി മാധവന്‍ ഭാര്യ കൗസല്യ അന്തരിച്ചു

നൂലുവള്ളി മുണ്ടയ്ക്കല്‍ പരേതനായ മാധവന്‍ ഭാര്യ കൗസല്യ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍. ശാന്ത, മണി എന്നിവര്‍ മക്കളും അനിത, പരേതനായ വിജയന്‍ എന്നിവര്‍ മരുമക്കളുമാണ്.