തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ 900 ഹെക്ടര്‍ കൃഷി ഭൂമിയിലേയ്ക്ക് ജലം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍
വരന്തരപ്പിളളി ഗ്രാമപഞ്ചായത്തിലെ ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയാണ് തോട്ടുമുഖം. 600 ഹെക്ടറില്‍ അധികം കൃഷി ഭൂമിയിലേക്ക് ജലം എത്തിക്കാനും ശുദ്ധജലക്ഷാമം പരിഹരിക്കാനും പദ്ധതിയിലൂടെ സാധ്യമായി. ഈ ലക്ഷ്യ പ്രാപ്തിയിലൂടെ കാര്‍ഷികമേഖലയില്‍ ഗുണകരമായ മാറ്റം സൃഷ്ടിക്കാന്‍ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. പള്ളിക്കുന്നില്‍ നടന്ന പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് …