nctv news pudukkad

nctv news logo
nctv news logo

Local News

pudukad panchayath

വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി

പുതുക്കാട് സെന്ററില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.സി. സോമസുന്ദരന്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈനി ജോജു, വികസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രതി ബാബു, മറ്റ് ജനപ്രതിനിധികള്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, കില പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പുതുക്കാട് സെന്റ് ആന്റണീസ് പള്ളി അസി. വികാരി, എസ്എന്‍ഡിപി പ്രതിനിധികള്‍ …

വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി Read More »

trikur panchayath

വലിച്ചെറിയല്‍മുക്ത കേരളം പദ്ധതിയുടെയും ജില്ലാ പഞ്ചായത്തിന്റെ ശുചിപൂര്‍ണ്ണ പദ്ധതിയുടേയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ശുചിത്വപൂരത്തിന് തുടക്കമായി

 പൊതു സ്ഥലങ്ങളും ജലാശയങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, സ്ഥിരംസമിതി അദ്ധ്യക്ഷന്‍ സലീഷ് ചെമ്പാറ, അംഗങ്ങളായ അജീഷ് മുരിയാടന്‍, ഗിഫ്റ്റി ഡെയ്‌സണ്‍, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.കെ. ദീപക്, തീമാറ്റിക്ക് എക്‌സ്‌പെര്‍ട്ട് ധന്യ പി. നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിതകര്‍മ്മസേനാ അംഗങ്ങള്‍, …

വലിച്ചെറിയല്‍മുക്ത കേരളം പദ്ധതിയുടെയും ജില്ലാ പഞ്ചായത്തിന്റെ ശുചിപൂര്‍ണ്ണ പദ്ധതിയുടേയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ശുചിത്വപൂരത്തിന് തുടക്കമായി Read More »

school-mathil-thakarnnu-

വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു

 സ്‌കൂള്‍ കോമ്പൗണ്ടിനു ചുറ്റുമുള്ള മതിലിന്റെ അമ്പതുമീറ്ററോളമാണ് വ്യാഴാഴ്ച വൈകീട്ട് ഇടിഞ്ഞുവീണത്. വെള്ളിക്കുളങ്ങര പട്ടികജാതി കോളനിയോട് ചേര്‍്ന്നുള്ള ഭാഗത്തെ മതിലാണ് തകര്‍ന്നത്. ആളപായമുണ്ടായില്ല. പതിനഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് തകര്‍ന്ന മതില്‍. നിര്‍മാണത്തിലെ അപാകതയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മതിലിനോട് ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടിലുള്ള മഹാഗണി വൃക്ഷങ്ങളുടെ വേരുകള്‍ വളര്‍ന്ന് മതിലിന്റെ അടിത്തറ തകര്‍ത്തതും കാരണമായിട്ടുണ്ട്. സ്‌കൂള്‍ ചുറ്റുമതിലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും ദുര്‍ബലാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മതിലിനോടു ചേര്‍ന്നുള്ള മഹാഗണി മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരോട് …

വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു Read More »

cpm pudukad

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

 പൊതുസമ്മേളനം ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ ആമ്പല്ലൂരില്‍ നിന്നാരംഭിച്ച റാലിയില്‍ നിരവധിപേര്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.എന്‍. ജയദേവന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, നേതാക്കളായ രാഘവന്‍ മുളങ്ങാടന്‍, ജോര്‍ജ് താഴേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക ഭാരവാഹികളായ പി.കെ. ശിവരാമന്‍, പി.കെ. ശേഖരന്‍, എം.ആര്‍.രഞ്ജിത്ത്, എന്‍.എന്‍. ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

nenmanikara panchayath

നെന്മണിക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ 7 കിലോമീറ്റര്‍ ദൂരം വരുന്ന നാഷണല്‍ ഹൈവേ തലോര്‍ തൃശൂര്‍ പിഡബ്ലുഡി റോഡ് ശുചീകരിച്ചു

 ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് പ്രിന്‍സ്, സരിത രാജേഷ്, ജോസഫ് ടാജറ്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് വികസന ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് അംഗം പോള്‍സന്‍ തെക്കുംപീടിക, പഞ്ചായത്ത് സെക്രട്ടറി കെ. അജിത, പഞ്ചായത്ത് അംഗങ്ങളായ കെ.എ. അനില്‍കുമാര്‍, ഭദ്ര മനു, പഞ്ചായത്ത് അസി. സെക്രട്ടറി എം.സി. മാറ്റ്‌ലി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന …

നെന്മണിക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ 7 കിലോമീറ്റര്‍ ദൂരം വരുന്ന നാഷണല്‍ ഹൈവേ തലോര്‍ തൃശൂര്‍ പിഡബ്ലുഡി റോഡ് ശുചീകരിച്ചു Read More »

parppukara panchayath

പറപ്പൂക്കര പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള യൂണിഫോം, ഗ്ലൗസ്, മാസ്‌ക് എന്നിവ വിതരണം ചെയ്തു

വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. ഹരിത കര്‍മ്മസേന അംഗങ്ങളുടെ കൂലി വര്‍ദ്ധിപ്പിച്ചതായി പഞ്ചായത്തധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗം ഐശ്വര്യ അനീഷ് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. സുരേഷ്‌കുമാര്‍, എം.സി. കൃഷ്ണകുമാര്‍, കെ.ജി. ഗൗതമി, ടി.ടി. അഞ്ജിത എന്നിവര്‍ പ്രസംഗിച്ചു.

sanchar sadhi

നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന സഞ്ചാര്‍ സാഥി എന്ന കേന്ദ്ര പോര്‍ട്ടല്‍ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനക്ഷമമായി

നിലവില്‍ പൊലീസ് വഴിയാണ് ബ്ലോക്കിങ് നടപടി ക്രമങ്ങള്‍. ഇനി വ്യക്തിക്ക് സ്വന്തം നിലയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താല്‍ മോഷ്ടാവിന് ഫോണ്‍ ഉപയോഗിക്കാനാവില്ല. ഫോണ്‍ തിരിച്ചുകിട്ടിയാല്‍ അണ്‍ബ്ലോക്ക് ചെയ്യാം.

MAROTTICHAL INJURY

മരോട്ടിച്ചാലില്‍ 70 കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണിന് തീപിടിച്ചു

മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസ് നിസാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഐ ടെല്ലിന്റെ ഫോണിന് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവമുണ്ടായത്. കടയിലുണ്ടായിരുന്ന ആള്‍ ഉടന്‍ വെള്ളം ഒഴിച്ചു തീ അണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

മറ്റത്തൂരിലെ മാങ്കുറ്റിപ്പാടത്ത് വര്‍ഷങ്ങളോളം തരിശുകിടന്ന ഏഴേക്കര്‍ നിലത്തില്‍ ഇറക്കിയ പുഞ്ചകൃഷിയുടെ വിളവെടുപ്പ് നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, കെ.ആര്‍. ഔസേഫ്, കെ.എസ്. സൂരജ്, ലിന്റോ പള്ളിപറമ്പന്‍, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പാടശേഖര സമിതി സെക്രട്ടറി ജയന്‍ പൊലിയേടത്ത്് എന്നിവര്‍ പ്രസംഗിച്ചു.

vasupuram manjur road

മറ്റത്തൂര്‍ പഞ്ചായത്തിലെ നവീകരിച്ച വാസുപുരം മാഞ്ഞൂര്‍ റോഡ് തുറന്നു നല്‍കി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് എം.ആര്‍. രഞ്ജിത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, അംഗങ്ങളായ കെ.ആര്‍. ഔസേഫ്, കെ.എസ്. ബിജു, എന്‍.പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. തീരദേശ റോഡ് സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി 30.20 ലക്ഷം രൂപ ചെലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് റോഡ് നവീകരണം നിര്‍വ്വഹിച്ചത്.

parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വ്വഹിച്ചു

 ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. സബിത അധ്യക്ഷയായി. ഒപ്പമുണ്ട് ഉറപ്പാണ് എന്ന വാചകത്തോടെയാണ് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് സെന്റര്‍ ആരംഭിച്ചത്. സിറ്റിസണ്‍  ഫെസിലിറ്റേഷന്‍ സെന്ററില്‍ രാവിലെ 10മണി മുതല്‍ 5മണി വരെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ സേവനം ലഭ്യമാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടന സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാണ്.

സുഗന്ധം പരത്തി ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയില്‍ പൂക്കള്‍ വിടര്‍ന്നു

കോടാലി പള്ളിക്കുന്ന് നാരേക്കാട്ട് സാജുവര്‍ഗീസിന്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് പൂക്കള്‍ വിരിഞ്ഞത്. കാഴ്ചയില്‍ നിശാഗന്ധി പൂക്കളോടു സാമ്യമുള്ളവയാണ് ഇവ. നറുമണം പൊഴിച്ചാണ് പൂ വിരിഞ്ഞത്.

alagappa nagar panchayath

അളഗപ്പനഗര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ മന്ത്രി കെ. രാജന് നിവേദനം നല്‍കി

സര്‍ക്കാര്‍ അനുമതിയോടെ തനത് ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ കുടിവെള്ള വിതരണത്തിന് ചിലവഴിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കാതായതോടെയാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. നിലവില്‍ 15 ലക്ഷം രൂപ ഇതിനായി പഞ്ചായത്ത് ചിലവഴിച്ചു. വേനല്‍ കടുത്തതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഈ ഭാഗങ്ങളിലേക്ക് കുടിവെള്ള വിതരണത്തിനായി കൂടുതല്‍ തുക അനുവദിക്കണമെന്ന് നിവേദനത്തില്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, അംഗങ്ങളായ പി.കെ. ശേഖരന്‍, പി.എസ്. പ്രീജു, …

അളഗപ്പനഗര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ മന്ത്രി കെ. രാജന് നിവേദനം നല്‍കി Read More »

ROAD CLOSED

വ്യാഴാഴ്ച ദേശീയപാതയില്‍ ഭാഗിക ഗതാഗത നിയന്ത്രണം

ദേശീയപാത പുതുക്കാടിനും ആമ്പല്ലൂരിനും മദ്ധ്യേ വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ദേശീയപാതയ്ക്ക് കുറുകെയുള്ള 66 കെവി വൈദ്യുതി ലൈന്‍ ഊരിമാറ്റുന്നതിനാണ് റോഡ് അടയ്ക്കുന്നത്. 10.30നും 1.30നും ഇടയില്‍ ഓരോ കണ്ടക്ടര്‍ ലൈന്‍ വിച്ഛേദിക്കുന്നതിന് ഇടയില്‍ ഓരോ 10 മിനിറ്റിലുമാണ് ഗതാഗതം നിയന്ത്രിക്കുക. 3 മണിക്കൂറാണ് പ്രവര്‍ത്തിയ്ക്കായി ആവശ്യമുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

PARAPPUKARA CHURCH

പറപ്പൂക്കര ഫൊറോന തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ ആഘോഷിച്ചു

ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് ഫാ. പോള്‍ പൂവത്തിങ്കല്‍ മുഖ്യകാര്‍മികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുന്നാള്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നടന്നു. വൈകീട്ട് തിരുശേഷിപ്പ് വണക്കം എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു. വികാരി മോണ്‍. ജോസ് മാളിയേക്കല്‍, അസിസ്റ്റന്റ് വികാരി ഫാ.ജിബിന്‍ നായത്തോടന്‍, ജനറല്‍ കണ്‍വീനര്‍ ജോസ് പനംകുളത്തുകാരന്‍, ട്രസ്റ്റിമാരായ ജോണ്‍സന്‍ പുതുപ്പള്ളിപറമ്പില്‍, വിന്‍സെന്റ് പനംകുളത്തുകാരന്‍, സെക്രട്ടറി റെജിന്‍ പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുന്നാള്‍ എട്ടാമിടവും ഊട്ടുതിരുന്നാളും മെയ് 23ന് നടക്കും.

KUDUMBASREE

നെന്മണിക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രഹ്മണ്യന്‍, പഞ്ചായത്തംഗങ്ങളായ ഭദ്ര മനു, സജിന്‍ മേലേടത്ത്, കെ.വി.ഷാജു, പഞ്ചായത്ത് സെക്രട്ടറി എം.സി.മാറ്റ് ലി, സുഗന്ധി ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബൈക്കപകടത്തില്‍ ആധാരമെഴുത്തുകാരന്‍ മരിച്ചു

ദേശീയപാത നെല്ലായിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നെല്ലായിയില്‍ ആധാരം എഴുത്ത് നടത്തുന്ന നന്തിക്കര സ്വദേശി തണ്ടാശ്ശേരി വീട്ടില്‍ 74 വയസുള്ള ഭാസ്‌കരനാണ് മരിച്ചത്. ഇന്ന് രാവിലെ നെല്ലായി യൂ ടേണിലായിരുന്നു അപകടം.

വധശ്രമക്കേസിലെ പ്രതി പിടിയില്‍

വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗൂണ്ടയും വധശ്രമ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയും ചെയ്തിരുന്ന വെള്ളിക്കുളങ്ങര മാരാംകോട് പുത്തന്‍കുടിയില്‍ വീട്ടില്‍ മനുബാലനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റുചെയ്തു. 2022 വര്‍ഷത്തില്‍ മനുബാലനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. വീണ്ടും നാട്ടില്‍ തിരിച്ചെത്തിയ പ്രതി കൂര്‍ക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പറപ്പൂക്കര രാപ്പാള്‍ കുന്നുമ്മക്കര വേലായുധന്‍ അന്തരിച്ചു

പറപ്പൂക്കര രാപ്പാള്‍ കുന്നുമ്മക്കര പാറന്‍ മകന്‍ വേലായുധന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍. തങ്കയാണ് ഭാര്യ അജിത, സുരേഷ്, സന്തോഷ് എന്നിവര്‍ മക്കളും. ജയന്‍, രേഖ, ലിനി എന്നിവര്‍ മരുമക്കളുമാണ്.

mattathur matta

മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ച് എടുത്ത് വിപണനം ചെയ്യുന്ന മറ്റത്തൂര്‍ മട്ട പദ്ധതിക്ക് തുടക്കമായി

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രോജക്ടട് എന്ന നിലയില്‍ മട്ട അരി വിപണനത്തിന് തയ്യാറാക്കിയത്. 3450 കിലോ നെല്ല് ഇതിനായി കര്‍ഷകരില്‍ നിന്ന് സംഭരിച്ചു. പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ചെടുത്താണ് വിപണനത്തിന് തയ്യാറാക്കിയത്. കിലോഗ്രാമിന് 55 രൂപ നിരക്കില്‍ കൃഷിഭവന്‍ മുഖേനയാണ്  മറ്റത്തൂര്‍ മട്ട  വിറ്റഴിക്കുന്നത്. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സപ്ലൈകോ വഴിയല്ലാതെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനും ലക്ഷ്യമിട്ടാണ് മറ്റത്തൂര്‍ മട്ട പദ്ധതി നടപ്പാക്കുന്നത്. മറ്റത്തൂര്‍ കൃഷിഭവന്‍ പരിസരത്ത് …

മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ച് എടുത്ത് വിപണനം ചെയ്യുന്ന മറ്റത്തൂര്‍ മട്ട പദ്ധതിക്ക് തുടക്കമായി Read More »