കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേലമഹോത്സവത്തിന് കൊടിയേറി. ചുറ്റുവിളക്ക്, നിറമാല, ദീപാരാധന എന്നിവയ്ക്ക് ശേഷം കൊടിയേറ്റ് ചടങ്ങുകള്‍ നടത്തി
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പി.കെ. സെല്‍വരാജ് കൊടിയേറ്റ് നിര്‍വഹിച്ചു. ഫെബ്രുവരി 25നാണ് കുംഭഭരണി വേലമഹോത്സവം ആഘോഷിക്കുന്നത്. രാവിലെ 6ന് വി.കെ. പത്മനാഭന്‍ അവതരിപ്പിക്കുന്ന ദേവീമാഹാത്മ്യ പാരായണവും ഭജന അര്‍ച്ചനയും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9ന് ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ് നടത്തും. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികനായി മേളം അരങ്ങേറും. ഊട്ടോളി അനന്തന്‍ തിടമ്പേറ്റും. ഉച്ചതിരിഞ്ഞ് 3.30ന് പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യ അകമ്പടിയില്‍ കാഴ്ച ശീവേലിയും നടത്തും.