ലിയോ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ പ്രിയ സിദ്ധാര്‍ത്ഥ്‌റാം ഭദ്രദീപം തെളിയിച്ചു കൊണ്ട് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത്് നീലകണ്ഠന്‍ നമ്പൂതിരി അടുപ്പിലേയ്ക്ക് അഗ്‌നി പകര്‍ന്നതോടെ നിരവധി ആളുകള്‍ പൊങ്കാല സമര്‍പ്പിച്ചു. പൊങ്കാല സമര്‍പ്പണ ചടങ്ങിന് ശേഷം പ്രസാദ ഊട്ടും നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് സുരേഷ് നെല്ലിശ്ശേരി, സെക്രട്ടറി മണികണ്ഠന്‍ തൊട്ടിപറമ്പില്‍, കണ്‍വീനര്‍ സുനില്‍കുമാര്‍, ഉപദേശക സമിതി ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍, രക്ഷാധികാരി സിദ്ധാര്‍ത്ഥ് പട്ടാഭിരാമന്‍ മറ്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ആഘോഷിച്ചു
