ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്‍ഫോസിസ് നല്‍കിയ കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് കലാഭവന്‍ നവാസ് മുഖ്യാതിഥിയായി. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാര്‍ ഔഗിന്‍ കുര്യാക്കോസ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണം മാര്‍ ഔഗിന്‍ കുര്യാക്കോസിന്റെ മാതാവ് അച്ചാമ്മ നിര്‍വ്വഹിച്ചു. ചേര്‍പ്പ് എഇഒ എം.വി. സുനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ ലിന്റോ തോമസ്, സലീഷ് ചെമ്പാറ, കരില്‍രാജ്, സ്‌കൂള്‍ മാനേജര്‍ കെ. അനിയന്‍, ഹെഡ്മിസ്ട്രസ് എം. ശ്രീകല, കല്ലൂര്‍ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് റോസല്‍ രാജ്, റബര്‍ പ്ലാന്റേഴ്‌സ് സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് കെ.പി. ജോണി, ഒഎസ്എ പ്രതിനിധി കെ.ബി. പ്രമീള, പിടിഎ പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സ്റ്റാഫ് സെക്രട്ടറി കെ.എ. സത്യനാരായണന്‍, വിദ്യാര്‍ത്ഥി പ്രതിനിധി ജാനിയ ജാക്‌സന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ആലേങ്ങാട് ശങ്കര യുപി സ്‌കൂളിന്റെ 55-ാമത് വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു
