ബിനോയ് വിശ്വം എംപി അദ്ദേഹത്തിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് സ്‌കൂളിനനുവദിച്ച വാഹനത്തിന്റെ താക്കോല്‍ കൈമാറ്റചടങ്ങും നടത്തി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 38 വര്‍ഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം വിരമിക്കുന്ന വി.കെ. ബീനയ്ക്ക് യാത്രയയപ്പും നല്‍കി. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ചേര്‍പ്പ് എഇഒ എം.വി. സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, മാനേജര്‍ സി.എം. കുമാരന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. പഞ്ചായത്തംഗങ്ങളായ ജീഷ്മ രഞ്ജിത്ത്, പി.കെ. ശേഖരന്‍, നിമിത ജോസ,് പി.എസ്. പ്രീജു, ഹെഡ്മിസ്ട്രസ് സി.കെ. ബിന്ദുമോള്‍, പിടിഎ പ്രസിഡന്റ് സൗമ്യ ബിജു, എംപിടിഎ പ്രസിഡന്റ് രണിത സുരേഷ്, സ്റ്റാഫ് പ്രതിനിധി സി.കെ. ഹെന്നി, ഒഎസ്എ പ്രസിഡന്റ് പി.കെ. ആന്റണി, പൂക്കോട് ക്ഷീര സംഘം പ്രസിഡന്റ് അലക്‌സ് ചുക്കിരി, വി.കെ. സുബ്രഹ്മണ്യന്‍, സി.കെ. ആനന്ദകുമാരന്‍, ഇ.എം. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പൂക്കോട് എസ്എന്‍ യുപി സ്‌കൂളിലെ വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു. ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
