പുതുക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പ്രാജ്യോതി നികേതന്‍ കോളേജ് മാര്‍ക്കറ്റ് റോഡ്, എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 11.80 ലക്ഷം രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ലഭിച്ചതായി എംഎല്‍എ അറിയിച്ചു. പ്രസ്തുത റോഡിന്റെ നിര്‍മാണം സാങ്കേതിക അനുമതിക്കും,ടെന്‍ഡര്‍ നടപടികള്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. എല്‍എസ്ജിഡി ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് നിര്‍മ്മാണ ചുമതല.
പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് മാര്‍ക്കറ്റ് റോഡ് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
