nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളും അടുത്ത മൂന്നുവര്‍ഷത്തിനകം മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ 

vellikulangara school

 വെള്ളിക്കുളങ്ങര ഗവ. യുപി സ്‌കൂളിന്റെ 95-ാമത് വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രധാനധ്യാപിക വി.ജെ.സൈബിക്കുള്ള യാത്രയയപ്പുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ നിന്നുള്ള ഫണ്ട് പോരാതെ വന്നാല്‍ എംഎല്‍എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുകയും സ്‌കൂളുകളുടെ ഭൗതിക സാഹചര്യവും പഠന നിലവാരവും ഉയര്‍ത്തുന്നതിനായി ചെലഴിക്കുമെന്നും എംഎല്‍എ പറഞ്ഞു. നൂറ്റാണ്ടിന്റെ ചരിത്രമുള്ള വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കുമെന്നും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. 35 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക വി.ജെ. സൈബിക്ക്  ഉപഹാരം സമ്മാനിച്ചു.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സജിത രാജീവന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ സുധീഷ്, അംഗങ്ങളായ ഷൈബി സജി, ഷാന്റോ കൈതാരത്ത്, ചിത്ര സുരാജ്, പിടിഎ പ്രസിഡന്റ് രാജു തെക്കൂടന്‍, കൊടകര ബിപിസി വി.ബി. സിന്ധു,  സ്‌കൂള്‍ ലീഡര്‍ ആര്യലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി പി.ആര്‍. ദീപ, സിന്‍സി കാരാത്ര, പി.എ. സുനിത എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *