nctv news pudukkad

ആലുവ മഹാശിവരാത്രി പ്രമാണിച്ച് റെയില്‍വേ ശനിയാഴ്ച തൃശ്ശൂരില്‍നിന്നും ആലുവയിലേയ്ക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും

special train tcr

ശനിയാഴ്ച രാത്രി 11.10ന് തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന 06461 പ്രത്യേക എക്‌സ്പ്രസ്സ് ട്രെയിന്‍11.18ന് ഒല്ലൂരിലും 11.29ന് പുതുക്കാടും 11.40ന് ഇരിഞ്ഞാലക്കുടയിലും 11.48ന് ചാലക്കുടിയിലും 11.59ന് കറുകുറ്റിയിലും 12.06ന് അങ്കമാലിയിലും എത്തും. തുടര്‍ന്ന് അര്‍ദ്ധരാത്രി 12.25 ഓടെ ആലുവയില്‍ എത്തും.ബലിയിടല്‍ ചടങ്ങിനുശേഷം മടങ്ങുന്നവര്‍ക്ക് ഞായറാഴ്ച രാവിലെ 5.10ന് ആലുവയില്‍ നിന്നും പുറപ്പെട്ട് 6.30ന് തൃശ്ശൂരിലെത്തി തുടര്‍ന്ന് പതിവുപോലെ കണ്ണൂരിലേയ്ക്ക് പോകുന്ന 16609 കണ്ണൂര്‍ എക്‌സ് പ്രസ്സിലോ അല്ലെങ്കില്‍ ആലുവയില്‍ നിന്നും 6.45ന് പുറപ്പെടുന്ന 06438 എറണാകുളം ഗുരുവായൂര്‍ പ്രത്യേക എക്‌സ് പ്രസ്സിലോ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടെന്ന് റെയില്‍വേ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങള്‍ ആലുവ സ്‌റ്റേഷനില്‍ റെയില്‍വേ ഒരുക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *