കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ സംസ്ഥാനത്ത് നടപ്പാക്കിയ മെഡിസെപ് പദ്ധതിയില്‍ ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതായി കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ആരോപിച്ചു. പ്രസിഡന്റ് എം.കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.പി. രാമകൃഷ്ണന്‍, പി.എം. ഹനീഫ, ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, ബ്ലോക്ക് ട്രഷറര്‍ കെ. സുകുമാരന്‍, പഞ്ചായത്തംഗം ജോസി ജോണി, ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, ടി.പി. ജോര്‍ജ്, കെ.എസ്. രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, ബേബി തോമസ്, പ്രേമവല്ലി, കെ.ആര്‍. നളിനി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ടി.എ. വേലായുധന്‍ വരണാധികാരിയായി തെരെഞ്ഞെടുപ്പും നടത്തി. യോഗത്തില്‍ എം.കെ. ശാന്തകുമാരിയെ പ്രസിഡന്റായും ഫ്രാങ്കോ ജി.മഞ്ഞളി സെക്രട്ടറിയായും പി.എ. ഹനീഫയെ ട്രഷററായും തെരെഞ്ഞെടുത്തു.
കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അളഗപ്പനഗര്‍ യൂണിറ്റ് 31-ാം വാര്‍ഷികവും തെരെഞ്ഞെടുപ്പും അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു
