വൈകീട്ട് 4ന് നന്തിക്കര കൈതവളപ്പില്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിക്കും. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പൊലിമ പുതുക്കാട് പദ്ധതിയിലൂടെ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി 126 ഹെക്ടര്‍ സ്ഥലത്താണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി നടത്തിയത്. ആദ്യ ഘട്ടത്തില്‍ 128 ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിച്ചതായും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.ചടങ്ങില്‍ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആര്‍. രഞ്ജിത്ത്, ലളിതാ ബാലന്‍, എം.കെ. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, കെ.എം. ബാബുരാജ്, അശ്വതി വിബി, ടി.എസ്. ബൈജു, സൈമണ്‍ നമ്പാടന്‍, അജിത സുധാകരന്‍, എന്‍. മനോജ്, പ്രി്ന്‍സണ്‍ തയ്യാലക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതിയംഗങ്ങളായ എം.ആര്‍. രഞ്ജിത്ത്, വി.എസ്. പ്രിന്‍സ്, ഇ.കെ. അനൂപ്, പി.ആര്‍. ലൗലി, എസ്. സ്വപ്‌ന, എസ്.സി. നിര്‍മ്മല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പുതുക്കാട് മണ്ഡലത്തിലെ 40,000 വനിതകളെ കൃഷിയിലേക്ക് നയിക്കുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും മികച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പുരസ്‌കാരവിതരണവും വെള്ളിയാഴ്ച നടത്തുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
