39.49 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പള്ളിക്കുന്ന് വരന്തരപ്പിള്ളി പാലപ്പിള്ളി റോഡിന്റെ നിര്‍മ്മാണനടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായിട്ടാണ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ജില്ലാപഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ. ശിവരാമന്‍, ഔസേഫ് ചെരടായി, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, ടി.എസ്. അനില്‍, റോസിലി തോമസ്, ഡേവിസ് വില്ലടത്തുകാരന്‍, സി.യു. ലത്തീഫ്, കെആര്‍എഫ്ബി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സൈനബ, അസിസ്റ്റന്റ് എഞ്ചിനീയര്‍ ലയ ഒ. പ്രകാശ്, റേഞ്ച് ഓഫീസര്‍ പ്രേം ഷബീര്‍, തുടങ്ങിയ ഉദ്യോഗസ്ഥരും, പദ്ധതി പ്രദേശത്തെ സ്ഥലമുടമകള്‍, വ്യാപാരികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 10 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ ഭൂമി വിട്ടുനല്‍കുമെന്ന് യോഗത്തില്‍ സ്ഥലമുടമകള്‍ അറിയിച്ചു. ഇതിനായി സ്ഥലമുടമകളുടെ സാന്നിധ്യത്തില്‍ കുറ്റികള്‍ സ്ഥാപിക്കുന്നതിനും ഫെബ്രുവരി 25 നകം നടപടി പൂര്‍ത്തിയാക്കുന്നതിനും തീരുമാനമായി.
പള്ളിക്കുന്ന് വരന്തരപ്പിള്ളി പാലപ്പിള്ളി റോഡ് നവീകരണം സംബന്ധിച്ച് വരന്തരപ്പിള്ളിയില്‍ യോഗം ചേര്‍ന്നു
