. പാലക്കാട് നടന്ന തദ്ദേശദിനാഘോഷ ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പുരസ്‌കാരം സമര്‍പ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, പി.ആര്‍. അജയഘോഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഉല്‍പാദന സേവന പശ്ചാത്തലമേഖലകളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്. കൃഷി അനുബന്ധ മേഖലയില്‍ വ്യത്യസ്തവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതും ക്ഷീര മേഖലയില്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചതും ഇ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയതും
പട്ടികജാതിപട്ടികവര്‍ഗ ക്ഷേമ പദ്ധതികളുടെ പൂര്‍ണ വിനിയോഗം, നൂതന ആശയപദ്ധതികളായ അഗ്രോ പാഡി, ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കുള്ള ഷീ വര്‍ക്ക്‌സ്‌പേസ് എന്നിങ്ങനെയുള്ള പദ്ധതികളും ബ്ലോക്കിനെ അവാര്‍ഡിന് അര്‍ഹമാക്കാന്‍ കാരണമായി. കൂടാതെ കുടിവെള്ള ലഭ്യത, ജല സ്‌ത്രോതസുകള്‍ സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ ഇവയെല്ലാം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ജില്ലയില്‍ ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച ബ്ലോക്കെന്നതും ഐഎസ്ഒ നിലവാരത്തിലുള്ള ഘടകസ്ഥാപനങ്ങളും അവാര്‍ഡിന് കാരണമായി.
സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൊടകര ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി
