nctv news pudukkad

nctv news logo
nctv news logo

വന്യജീവിശല്യം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന മുഴുവന്‍ തുകയും കേരള സര്‍ക്കാര്‍ വിനിയോഗിക്കണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്‍ ആവശ്യപ്പെട്ടു

karshakamorcha varadarapilly

 വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളിയില്‍ നടന്ന ഉപവാസ സമരം ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ വന്യജീവി ശല്യം നിയന്ത്രിക്കാനായി  72.96 കോടി രൂപ അനുവദിച്ചതില്‍ 42 കോടി രൂപ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചുള്ളൂ.  കര്‍ഷകരുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കെതിരെ കര്‍ഷക മോര്‍ച്ച ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ്  വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച തൃശൂര്‍ ജന. സെക്രട്ടറി സജീവന്‍ അമ്പാടത്ത്, ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്,  കര്‍ഷക മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി എ.ആര്‍. അജിഘോഷ്, സംസ്ഥാന സെക്രട്ടറി സുഭാഷ് പട്ടാഴി,  എ.ജി. രാജേഷ്, എന്‍.എച്ച്. പ്രശാന്ത്, കെ.കെ. അജയകുമാര്‍, സുനില്‍കുമാര്‍ , ലെതീഷ്, രാജേഷ് പിഷാരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *