nctv news pudukkad

nctv news logo
nctv news logo

nctv news

പുലക്കാട്ടുകരയില്‍ സംയോജിത കൃഷിക്കൊരുങ്ങി നെന്മണിക്കര പഞ്ചായത്ത്

തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 80 സെന്റ് തരിശു നിലത്തിലാണ് സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. വിഷു വിപണിയെ ലക്ഷ്യം വെച്ചുകൊണ്ട് പയര്‍, മുളക്, തക്കാളി, പാവക്ക, വെള്ളരി, മത്തന്‍, കുമ്പളം എന്നീ വിളകളാണ് കൃഷി ചെയ്യുന്നത്. സംയോജിത കൃഷിയുടെ തൈ നടീല്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍,പഞ്ചായത്ത് …

പുലക്കാട്ടുകരയില്‍ സംയോജിത കൃഷിക്കൊരുങ്ങി നെന്മണിക്കര പഞ്ചായത്ത് Read More »

വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേലൂപ്പാടം ഫോറസ്റ്റ് ഓഫീസും റോഡും ഉപരോധിച്ചു

വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേലൂപ്പാടം ഫോറസ്റ്റ് ഓഫീസും റോഡും ഉപരോധിച്ചു. ജനവാസ മേഖലയില്‍ വന്യ മൃഗങ്ങളുടെ നിരന്തര അക്രമങ്ങളില്‍ ഏഴോളം ജീവനുകള്‍ പൊലിഞ്ഞിട്ടും ഭരണകൂടം അനാസ്ഥ കാട്ടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ പരിപാടികള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുശീല്‍ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് മണ്ഡലം പ്രസിഡന്‍് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷ വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് …

വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേലൂപ്പാടം ഫോറസ്റ്റ് ഓഫീസും റോഡും ഉപരോധിച്ചു Read More »

job vacancy

അധ്യാപക ഒഴിവുകള്‍

കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ലക്ചറുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എംഎ ഇംഗ്ലീഷ്, ബിഎഡ്്. ഇന്റര്‍വ്യു- ഈ മാസം എട്ടിന് രാവിലെ 10 മണിക്ക്. വിവരങ്ങള്‍ക്ക് 0482 02720746 എന്ന നമ്പറില്‍ വിളിക്കുക. ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ അധ്യാപകരുടെ സ്ഥിരനിയമനത്തിന് ഒഴിവുകളുണ്ട്. യോഗ്യത- കെ ടെറ്റ് 1, ടിടിസി അല്ലെങ്കില്‍ ഡിഎഡ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946265859 എന്ന നമ്പറില്‍ …

അധ്യാപക ഒഴിവുകള്‍ Read More »

arrest

പുലക്കാട്ടുകരയില്‍ നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതികളായ നാലുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

കോനിക്കര സ്വദേശി തോപ്പില്‍ വിഷ്ണുനാരായണന്‍, മരത്താക്കര കനകശ്ശേരി ചീരമ്പുളളി അക്ഷയ് സി.ദാസ്, കോനിക്കര പാറക്കുളത്ത് വിശാഖ്, കോനിക്കര ഐക്കര രോഷിത്ത് എന്നിവരാണ് പിടിയിലായത്. സംഭവ ശേഷം ഒളിവില്‍പോയ പ്രതികളെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നാലുപേരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിക്കുന്നത് ചോദ്യം ചെയ്ത പുലക്കാട്ടുകര ഓംപുള്ളി ബിനുവിനെയാണ് 12 ഓളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബിനുവിന്റെ കുടുംബത്തിന് നേരെയും ആക്രമണം നടന്നിരുന്നു.പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ കെ.എസ്.സൂരജ്, കെ.ബി.ദിനേഷ്, സിപിഒമാരായ ശ്രീജിത്ത്, അമല്‍, …

പുലക്കാട്ടുകരയില്‍ നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതികളായ നാലുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു Read More »

മൈക്രോബയോളജി ലക്ചറര്‍ നിയമനം

കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ മൈക്രോബയോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൈക്രോബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ് അല്ലെങ്കില്‍ ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ്/ പി എച്ച് ഡി അഭികാമ്യം. ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം www.supplycokerala.com, www.cfrdkerala.inഫോണ്‍: 0468 2961144.

കൊടകര മേഖലയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ഏകലവ്യകല കായിക സമിതിക്ക് ഓക്‌സിജന്‍ സിലണ്ടര്‍ സൗജന്യമായി നല്‍കി കൊടകരയിലെ ഒരു കുടുംബം

കൊടകര ശാന്തി മെഡിക്കല്‍സിന്റെ ഉടമയായ അമീര്‍ ഷായുടെ മൂന്നാം ചരമ വാര്‍ഷികത്തിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബമാണ് ഓക്‌സിജന്‍ സിലണ്ടര്‍ നല്‍കിയത്. കൊടകര ഗാന്ധിനഗറിലുളള ഏകലവ്യ കലാകായിക സമിതി ഓഫീസില്‍ നടത്തിയ ചടങ്ങില്‍ അമീര്‍ ഷായുടെ ഭാര്യ അനിത അമീര്‍ ഷായില്‍ നിന്ന് ഏകലവ്യ കലാകായിക സമിതി പ്രസിഡന്റ് ടി.സി. ഷജിത്ത് കുമാര്‍, സെക്രട്ടറി ടി.ജി. അജോ, രക്ഷാധികാരി എം.കെ. ജോര്‍ജ് എന്നിവര്‍ ഏറ്റുവാങ്ങി.

ബി സ്മാര്‍ട്ട് അബാക്കസ് സ്‌റ്റേറ്റ് ലെവല്‍ ടെസ്റ്റില്‍ ഒന്നാം റാങ്കും ടാലന്റ് ടെസ്റ്റില്‍ നാഷണല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാവുകയും നാഷണല്‍ ലെവല്‍ മത്സരത്തില്‍ നാലാം റാങ്കും നേടിയ അജയ് ദേവിനെ ബിഎംഎസ് പുതുക്കാട് മേഖല കമ്മിറ്റി അനുമോദിച്ചു

ബിഎംഎസ് സംസ്ഥാനസമിതി അംഗം ടി.സി. സേതുമാധവന്‍ മൊമെന്റൊ നല്കി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, സുനില്‍ ചാലക്കുടി, വിമല്‍ കൊരട്ടിക്കാടന്‍, ഉണ്ണി പുതിയേടത്ത്, എം. തുളസീദാസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വടക്കേതുറവ് കൊച്ചു പറമ്പില്‍ കൃഷ്ണകുമാറിന്റെയും അശ്വതി കൃഷ്ണകുമാറിന്റെയും മകനാണ് അജയ് ദേവ്.

വേലൂപ്പാടം ഒരുമ കള്‍ച്ചറല്‍ സെന്ററിന്റേയും എപിജെ അബ്ദുള്‍ കലാം വായനശാലയുടേയും നേതൃത്വത്തില്‍ ഗാന്ധിസ്മൃതി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

വരന്തരപ്പിളളിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങ് ചിത്രകലാ അദ്ധ്യാപകന്‍ കൂടിയായ ആര്‍ട്ടിസ്റ്റ് ഡേവിസ് ഗാന്ധിജിയുടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഷിനോയ് തരിയന്‍ അധ്യക്ഷത വഹിച്ചു.ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എംഎ. ജോയ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം ബിന്ദു പ്രിയന്‍, ഒരുമ സെക്രട്ടറി കെ.സി. സുരേഷ്, ബേബി വാഴക്കാല, ജോസ് അരമന, ജോര്‍ജ് നെല്ലിശേരി, സുബീഷ് വാച്ചാംകുളം, ബിജു പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സലീഷ് വരാക്കര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു

പിടിഎ പ്രസിഡന്റ് എ.എം. ജോണ്‍സണ്‍ അധ്യക്ഷനായി. ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതബാലന്‍ മംഗളപത്ര സമര്‍പ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റലപ്പിള്ളി കുറുമൊഴി പത്രപ്രകാശനവും മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍ ഫോട്ടോ അനാഛാദനവും നിര്‍വ്വഹിച്ചു. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.ആര്‍. ജിജോയ് മുഖ്യ സന്ദേശം നല്‍കി. വിരമിക്കുന്ന അദ്ധ്യാപകരായ ബി. സജീവ്, സി. വി. ജെസ്സി, എം. ശ്രീലത എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്തംഗം കെ. വൃന്ദാകുമാരി, പ്രധാനാധ്യാപകന്‍ ടി. …

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു Read More »

PARAPPUKARA PANCHAYATH

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണത്തിന്റെ രണ്ടാംഘട്ടം പന്തല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്തംഗം കെ.കെ. രാജന്‍ അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, എന്‍.എം. പുഷ്പാകരന്‍, രാധ വിശ്വഭരന്‍, നന്ദിനി സതീശന്‍, ഡോ. ജോഷി.സി.ഐ എന്നിവര്‍ സംസാരിച്ചു

KALLUR VYAPARI

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രക്ക് കല്ലൂര്‍ പാലക്കപറമ്പില്‍ സ്വീകരണം നല്‍കി

ചെറുകിട വ്യാപാരികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പുതുക്കാട് നിയോജക മണ്ഡലത്തില്‍ സെബാസ്റ്റ്ന്‍ മഞ്ഞളി ക്യാപ്റ്റനായാണ് ജാഥ നടുത്തുന്നത്. കല്ലൂര്‍ വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പ്രീബനന്‍ ചുണ്ടേലപറമ്പില്‍, സെക്രട്ടറി സജിത്ത് പൂന്തുരുത്തി, ആന്റോ കാട്ട്‌ളപീടിക, തോമാസ് മഞ്ഞളി, പ്രഭുദാസ് എന്നിവര്‍ സംസാരിച്ചു.

CHERUVAL SCHOOL

ചെറുവാള്‍ ജനത ലോവര്‍ പ്രൈമറി സ്‌കൂള്‍ 69-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു ഉദ്ഘാടനം ചെയ്തു

സ്‌കൂള്‍ മാനേജര്‍ കെ.കെ. അനന്തരകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ലിന്റ മാത്യൂസ്, സുധീഷ് ചന്ദ്രന്‍, ലിജോ, എം.ടി.ഡാലി, കെ.എന്‍.ഗോപാലകൃഷ്ണന്‍, മൃദുല പ്രശാന്ത്, അമൃത നിധീഷ്, ടി.എസ്. ശിവദേവ്, സി.ജി.ബീന എന്നിവര്‍ പ്രസംഗിച്ചു.

MATTATHUR PANCHATYATH DPR

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് കോടാലിയില്‍ നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെ ഡിപിആര്‍ പ്രകാശനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി എസ് നിജില്‍, സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി കെ അജയകുമാര്‍, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വി ടി അജയകുമാര്‍, സിപിഐഎം വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി പി കെ രാജന്‍, കെ എസ് ബിജു, സൂരജ് കെ എസ്, ഷാന്റോ കൈതാരത് എന്നിവര്‍ പ്രസംഗിച്ചു.

സംരംഭക വര്‍ഷം 2.0 എന്ന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകര്‍ക്കായുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള മൂന്നുമുറിയില്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ദിവ്യ സുധീഷ്, എന്‍.പി. അഭിലാഷ്, കൊടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ ജിബിന്‍ ജോയ്, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ബിബിന്‍ ബാബു, ഇഡിഇ എ.യു. ജിദു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംരംഭകര്‍ക്കായുള്ള എന്റര്‍പ്രേണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ ക്ലാസുകളുടെ ഭാഗമായി വ്യവസായ വകുപ്പ് …

സംരംഭക വര്‍ഷം 2.0 എന്ന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകര്‍ക്കായുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള മൂന്നുമുറിയില്‍ സംഘടിപ്പിച്ചു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്തി

നെടുമ്പാള്‍ ധനുകുളം പാടശേഖരത്തില്‍ വച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, റീന ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ അമൃത നിഷാന്ത് എന്നിവര്‍ പ്രസംഗിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തതി വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു

പി ടി എ പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷനായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. എം.ബി. ജയരാമന്‍, ഡിവൈഎസ്പി പി.സി. ബിജുകുമാര്‍, നാടകകൃത്ത് സജീവന്‍ മുരിയാട്, ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവ് പി.ഒ. സാബു എന്നിവരെ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ആദരിച്ചു. അമ്മവായന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷീന രാജനും എന്‍ഡോവ്‌മെന്റ് സമര്‍പ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപിയും നിര്‍വ്വഹിച്ചു. പഞ്ചായത്തംഗംങ്ങളായ കെ.യു. വിജയന്‍, ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിത …

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തതി വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു Read More »

മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് കനാല്‍ ബണ്ട് റോഡരുകില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ അധികൃതര്‍ നിര്‍മിച്ച അണ്ടര്‍ടണല്‍ കിണര്‍ നാട്ടുകാര്‍ക്ക് അപകട ഭീഷണിയായി മാറി

കനാല്‍ബണ്ട് റോഡിനോടു ചേര്‍ന്നാണ് പന്ത്രണ്ടടിയിലേറെ താഴ്ചയുള്ള കിണര്‍ ഉളളത്. അറുപതു വര്‍ഷം മുമ്പ് മറ്റത്തൂര്‍ ബ്രാഞ്ച് കനാല്‍ നിര്‍മിച്ചപ്പോള്‍ സമീപത്തുള്ള കോടശേരി മലയില്‍ നിന്ന് ഒഴുകിവരുന്ന മഴവെള്ളം കനാലിലേക്ക് വീഴാതെ ഒഴുക്കികളയാനായാണ് അണ്ടര്‍ ടണല്‍ കിണര്‍ ഉണ്ടാക്കിയത്. മഴക്കാലത്ത് തോട്ടിലൂടെ ഒഴുകി വരുന്ന ഈ കിണറില്‍ പതിച്ച ശേഷം കനാലിന്റെ അടിയിലൂടെ കടന്ന് തോടുവഴി ഒഴുകിപോകുന്ന സംവിധാനമാണ് അണ്ടര്‍ ടണല്‍. കനാല്‍ബണ്ട് റോഡ് പിന്നീട് ടാറിങ്ങ് നടത്തി സഞ്ചാരയോഗ്യമാക്കിയപ്പോള്‍ റോഡിനോടു ചേര്‍ന്ന് തുറന്നുകിടക്കുന്ന കിണര്‍ അപകട ഭീഷണിയായി …

മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് കനാല്‍ ബണ്ട് റോഡരുകില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ അധികൃതര്‍ നിര്‍മിച്ച അണ്ടര്‍ടണല്‍ കിണര്‍ നാട്ടുകാര്‍ക്ക് അപകട ഭീഷണിയായി മാറി Read More »

obit

രാപ്പാള്‍ നെടുംമ്പാള്‍ വടക്കിനിയേടത്ത് തങ്കമണി അന്തരിച്ചു

രാപ്പാള്‍ നെടുംമ്പാള്‍ വടക്കിനിയേടത്ത് പരേതനായ പ്രഭാകരന്‍ ഭാര്യ തങ്കമണി അന്തരിച്ചു. 80 വയസായിരുന്നു. സംസ്‌കാരം നടത്തി. ഉഷ, വേണു, സുരേഷ്, മനോജ്, ബിന്ദു, പരേതനായ രവി എന്നിവര്‍ മക്കളും ഗോപി, ഷീജ, രേണുക, കൊച്ചുമോള്‍, രഘു എന്നിവര്‍ മരുമക്കളുമാണ്.

alagappa college

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജിലെ ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു

ലഹരിയുടെ ഉപയോഗം കൊണ്ട് ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ശിക്ഷകളെ കുറിച്ചും പുതുക്കാട് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രന്‍, ഇരിങ്ങാലക്കുട എക്‌സൈസ് റെയ്ഞ്ച് ഓഫീസ് വിമുക്തി കോര്‍ഡിനേറ്റര്‍ സി.വി. രാജേന്ദ്രന്‍ എന്നിവര്‍ ക്ലാസ് എടുത്തു. പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു അധ്യക്ഷനായി. ആന്റി നാര്‍ക്കോട്ടിക് സെല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയ എം.എഫ്. പോള്‍, ലിന്റോഷ്. ടി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 

cpm krishi

സിപിഎം പഴമ്പിള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി ആരംഭിച്ചു

പഴമ്പിള്ളി പാടത്ത് ആരംഭിച്ച വിത്തിടീലിന്റെ ഉദ്ഘാടനം സിപിഎം കൊടകര ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, കെ.വി.നൈജോ, സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.