വരന്തരപ്പിളളിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങ് ചിത്രകലാ അദ്ധ്യാപകന്‍ കൂടിയായ ആര്‍ട്ടിസ്റ്റ് ഡേവിസ് ഗാന്ധിജിയുടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഷിനോയ് തരിയന്‍ അധ്യക്ഷത വഹിച്ചു.
ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എംഎ. ജോയ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം ബിന്ദു പ്രിയന്‍, ഒരുമ സെക്രട്ടറി കെ.സി. സുരേഷ്, ബേബി വാഴക്കാല, ജോസ് അരമന, ജോര്‍ജ് നെല്ലിശേരി, സുബീഷ് വാച്ചാംകുളം, ബിജു പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സലീഷ് വരാക്കര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.
വേലൂപ്പാടം ഒരുമ കള്‍ച്ചറല്‍ സെന്ററിന്റേയും എപിജെ അബ്ദുള്‍ കലാം വായനശാലയുടേയും നേതൃത്വത്തില്‍ ഗാന്ധിസ്മൃതി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
