ബിഎംഎസ് സംസ്ഥാനസമിതി അംഗം ടി.സി. സേതുമാധവന്‍ മൊമെന്റൊ നല്കി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, സുനില്‍ ചാലക്കുടി, വിമല്‍ കൊരട്ടിക്കാടന്‍, ഉണ്ണി പുതിയേടത്ത്, എം. തുളസീദാസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വടക്കേതുറവ് കൊച്ചു പറമ്പില്‍ കൃഷ്ണകുമാറിന്റെയും അശ്വതി കൃഷ്ണകുമാറിന്റെയും മകനാണ് അജയ് ദേവ്.
ബി സ്മാര്‍ട്ട് അബാക്കസ് സ്‌റ്റേറ്റ് ലെവല്‍ ടെസ്റ്റില്‍ ഒന്നാം റാങ്കും ടാലന്റ് ടെസ്റ്റില്‍ നാഷണല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാവുകയും നാഷണല്‍ ലെവല്‍ മത്സരത്തില്‍ നാലാം റാങ്കും നേടിയ അജയ് ദേവിനെ ബിഎംഎസ് പുതുക്കാട് മേഖല കമ്മിറ്റി അനുമോദിച്ചു
