കൊടകര ശാന്തി മെഡിക്കല്‍സിന്റെ ഉടമയായ അമീര്‍ ഷായുടെ മൂന്നാം ചരമ വാര്‍ഷികത്തിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബമാണ് ഓക്‌സിജന്‍ സിലണ്ടര്‍ നല്‍കിയത്. കൊടകര ഗാന്ധിനഗറിലുളള ഏകലവ്യ കലാകായിക സമിതി ഓഫീസില്‍ നടത്തിയ ചടങ്ങില്‍ അമീര്‍ ഷായുടെ ഭാര്യ അനിത അമീര്‍ ഷായില്‍ നിന്ന് ഏകലവ്യ കലാകായിക സമിതി പ്രസിഡന്റ് ടി.സി. ഷജിത്ത് കുമാര്‍, സെക്രട്ടറി ടി.ജി. അജോ, രക്ഷാധികാരി എം.കെ. ജോര്‍ജ് എന്നിവര്‍ ഏറ്റുവാങ്ങി.
കൊടകര മേഖലയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ഏകലവ്യകല കായിക സമിതിക്ക് ഓക്‌സിജന്‍ സിലണ്ടര്‍ സൗജന്യമായി നല്‍കി കൊടകരയിലെ ഒരു കുടുംബം
