മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ദിവ്യ സുധീഷ്, എന്‍.പി. അഭിലാഷ്, കൊടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി.എ. സെബി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ ജിബിന്‍ ജോയ്, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ബിബിന്‍ ബാബു, ഇഡിഇ എ.യു. ജിദു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംരംഭകര്‍ക്കായുള്ള എന്റര്‍പ്രേണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ ക്ലാസുകളുടെ ഭാഗമായി വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സഹായ പദ്ധതികളെയും ലോണ്‍ നടപടികളെയും കുറിച്ച് ക്ലാസുകള്‍ നല്‍കി.
സംരംഭക വര്‍ഷം 2.0 എന്ന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകര്‍ക്കായുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള മൂന്നുമുറിയില്‍ സംഘടിപ്പിച്ചു
