പി ടി എ പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷനായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. എം.ബി. ജയരാമന്‍, ഡിവൈഎസ്പി പി.സി. ബിജുകുമാര്‍, നാടകകൃത്ത് സജീവന്‍ മുരിയാട്, ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവ് പി.ഒ. സാബു എന്നിവരെ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ആദരിച്ചു. അമ്മവായന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷീന രാജനും എന്‍ഡോവ്‌മെന്റ് സമര്‍പ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപിയും നിര്‍വ്വഹിച്ചു. പഞ്ചായത്തംഗംങ്ങളായ കെ.യു. വിജയന്‍, ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, നിത അര്‍ജ്ജുനന്‍, പ്രിന്‍സിപ്പല്‍ ബി. സജീവ്, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, എ.എന്‍. വാസുദേവന്‍ മാസ്റ്റര്‍, കെ.എ. മനോഹരന്‍, ജോമി ജോണ്‍, സോമന്‍ മുത്രത്തിക്കര, കെ.പി. ലിയോ, സ്മിത വിനോദ്, കുമാരി അനുഷ്‌ക അജിതന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തതി വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു
