കനാല്‍ബണ്ട് റോഡിനോടു ചേര്‍ന്നാണ് പന്ത്രണ്ടടിയിലേറെ താഴ്ചയുള്ള കിണര്‍ ഉളളത്. അറുപതു വര്‍ഷം മുമ്പ് മറ്റത്തൂര്‍ ബ്രാഞ്ച് കനാല്‍ നിര്‍മിച്ചപ്പോള്‍ സമീപത്തുള്ള കോടശേരി മലയില്‍ നിന്ന് ഒഴുകിവരുന്ന മഴവെള്ളം കനാലിലേക്ക് വീഴാതെ ഒഴുക്കികളയാനായാണ് അണ്ടര്‍ ടണല്‍ കിണര്‍ ഉണ്ടാക്കിയത്. മഴക്കാലത്ത് തോട്ടിലൂടെ ഒഴുകി വരുന്ന ഈ കിണറില്‍ പതിച്ച ശേഷം കനാലിന്റെ അടിയിലൂടെ കടന്ന് തോടുവഴി ഒഴുകിപോകുന്ന സംവിധാനമാണ് അണ്ടര്‍ ടണല്‍. കനാല്‍ബണ്ട് റോഡ് പിന്നീട് ടാറിങ്ങ് നടത്തി സഞ്ചാരയോഗ്യമാക്കിയപ്പോള്‍ റോഡിനോടു ചേര്‍ന്ന് തുറന്നുകിടക്കുന്ന കിണര്‍ അപകട ഭീഷണിയായി മാറുകയായിരുന്നു. റോഡിനും കിണറിനും ഇടയില്‍ ഇരുമ്പുകമ്പികള്‍ കൊണ്ടുള്ള സുരക്ഷ വേലി ഒരുക്കി അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കനാല്‍ ബണ്ട് റോഡിനോടു ചേര്‍ന്നുള്ള അപകട സാധ്യത ഒഴിവാക്കാന്‍ ഇരുമ്പുകമ്പികള്‍ ഉപയോഗിച്ച് സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി പഞ്ചായത്തംഗം ശിവരാമന്‍ പോതിയില്‍ പറഞ്ഞു.