വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേലൂപ്പാടം ഫോറസ്റ്റ് ഓഫീസും റോഡും ഉപരോധിച്ചു. ജനവാസ മേഖലയില്‍ വന്യ മൃഗങ്ങളുടെ നിരന്തര അക്രമങ്ങളില്‍ ഏഴോളം ജീവനുകള്‍ പൊലിഞ്ഞിട്ടും ഭരണകൂടം അനാസ്ഥ കാട്ടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ പരിപാടികള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുശീല്‍ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് മണ്ഡലം പ്രസിഡന്‍് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷ വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ടി. വിനയന്‍, ഔസേഫ് ചെര്‍ടായി, മോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേലൂപ്പാടം ഫോറസ്റ്റ് ഓഫീസും റോഡും ഉപരോധിച്ചു
