തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 80 സെന്റ് തരിശു നിലത്തിലാണ് സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. വിഷു വിപണിയെ ലക്ഷ്യം വെച്ചുകൊണ്ട് പയര്‍, മുളക്, തക്കാളി, പാവക്ക, വെള്ളരി, മത്തന്‍, കുമ്പളം എന്നീ വിളകളാണ് കൃഷി ചെയ്യുന്നത്. സംയോജിത കൃഷിയുടെ തൈ നടീല്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, ഫാദര്‍ സിജു പുളിക്കന്‍, പഞ്ചായത്ത് സെക്രട്ടറി കെ. അജിത, കൃഷി ഓഫീസര്‍ എം.സി. രേഷ്മ, വാര്‍ഡ് അംഗം സണ്ണി ചെറിയാലത്ത്, തലോര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജു അയ്യഞ്ചിറ എന്നിവര്‍ സന്നിഹിതരായിരുന്നു. 80 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
പുലക്കാട്ടുകരയില്‍ സംയോജിത കൃഷിക്കൊരുങ്ങി നെന്മണിക്കര പഞ്ചായത്ത്
