വേനല്‍ കാലങ്ങളില്‍ തുരുത്തിക്കാട് പാടശേഖരസമിതിയുടെ കൃഷി ആവശ്യത്തിന് പ്രധാനമായും ഉപയോഗിക്കുന്ന 10 എച്ച്പി യുടെ മോട്ടോര്‍ ആണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ വൈദ്യുതി തകരാര്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ കെഎസ്ഇബി അധികൃതര്‍ ആണ് മോട്ടര്‍ മോഷണം പോയി എന്ന വിവരം സമിതി അംഗങ്ങളെ അറിയിക്കുന്നത്. കര്‍ഷകരെ
പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, അജീഷ് മുരിയാടന്‍, മുന്‍ പഞ്ചായത്ത് അംഗം സന്ദീപ് കണിയത്ത്, പാടശേഖര സമിതി അംഗങ്ങള്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. ലഹരി ഉപയോഗിക്കുന്നസംഘം സ്ഥിരമായി പ്രദേശത്ത് തമ്പടിക്കുന്നുണ്ടെന്നും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി ചെയ്തവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പുതുക്കാട് പൊലീസിലും തൃക്കൂര്‍ പഞ്ചായത്ത്, കൃഷിഭവന്‍ എന്നിവിടങ്ങളിലും തുരുത്തിക്കാട് പാടശേഖര സമിതി പരാതി നല്‍കി.