കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.എസ്. സൂരജ് അധ്യക്ഷനായി. പ്രധാനധ്യാപിക ടി.എം. ശകുന്തള, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. അമ്പിളി, ചാലക്കുടി ഉപജില്ല വികസന സമിതി ട്രഷറര്‍ യു.യു. ചന്ദ്രന്‍, ബി ആര്‍ സി പ്രതിനിധി സി.കെ. രാധാകൃഷ്ണന്‍, എം.പി.ടി.എ. പ്രസിഡന്റ് സവിത ജനന്‍, സീനിയര്‍ അധ്യാപിക കെ.പി. രജനി എന്നിവര്‍ പ്രസംഗിച്ചു.
ചാലക്കുടി ഉപജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രാദേശിക ചരിത്രാന്വേഷണ യാത്രകളിലെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. മത്സരാടിസ്ഥാനത്തില്‍ നടന്ന അവതരണത്തില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍, യു.പി. വിഭാഗങ്ങളില്‍ നിന്ന് വിജയികളെ കണ്ടെത്തി. കലാസാംസ്‌ക്കാരിക അധ്യാപന രംഗങ്ങളില്‍ വിദഗ്ധരായ എം.വി. പ്രസന്നകുമാരി. പി.എച്ച. രവി, എ.ടി. ജോസ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
സമേതം സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ചാലക്കുടി ഉപജില്ലാതല ചരിത്രകോണ്‍ഗ്രസിന് വേദിയായി കോടാലി ഗവ. എല്‍പി സ്‌കൂള്‍
