ബിഎംഎസ് ജില്ലാ അധ്യക്ഷന്‍ കെ.വി. വിനോദ,് മേഖല സെക്രട്ടറി ഉണ്ണി പുതിയേടത്തിനു പതാക നല്കി ഉദ്ഘാടനം ചെയ്തു. കല്ലൂര്‍മാവിന്‍ ചുവട് നിന്നും ആരംഭിച്ച ജാഥ തൃക്കൂര്‍ ശിവക്ഷേത്രത്തിനു മുന്‍വശം സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ മേഖല സെക്രട്ടറി ഉണ്ണി പുതിയേടത്ത് മുഖ്യപ്രഭാഷണം നടത്തി, മേഖല പ്രസിഡന്റ് വിമല്‍ കൊരട്ടിക്കാരന്‍, ടി.ഐ. നാരായണന്‍, എം.വി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ മാസം 9, 10, 11 തീയ്യതികളില്‍ പാലക്കാട് വെച്ചാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്.
