nctv news pudukkad

nctv news logo
nctv news logo

പതിറ്റാണ്ടുകളോളം തരിശുകിടന്ന പാടത്ത് പൊന്നുവിളയിച്ച് കനകമല പഴമ്പിള്ളിയിലെ കടുംകുറ്റിപാടത്തെ ഒരു കൂട്ടം കര്‍ഷകര്‍

കൊടകര പഞ്ചായത്തിലെ തൊഴിലുറപ്പുതൊഴിലാളികളുടെ സഹായത്തോടെ തരിശുനിലത്തില്‍ ഇറക്കിയ മുണ്ടകന്‍ കൃഷിയുടെ കൊയ്ത്തുല്‍സവം ഉല്‍സവാന്തരീക്ഷത്തിലാണ് കഴിഞ്ഞ ദിവസം നടന്നത്. കൊടകര കൃഷിഭവനു കീഴിലെ തേശേരി തെക്ക് പാടശേഖരത്തിന്‍രെ ഭാഗമായ കടുംകുറ്റിപ്പാടത്തെ 18 ഏക്കറോളം നിലം വര്‍ഷങ്ങളായി തരിശുകിടക്കുകയായിരുന്നു. ഒരുകാലത്ത് ആണ്ടില്‍ മൂന്നുവട്ടം കൃഷിയിറക്കിയിരുന്ന പാടശേഖരമാണ് ഇത്. പാടശേഖരത്തിലെ വെള്ളക്കെട്ടാണ് ഇവിടെ കൃഷിയിറക്കാന്‍ പ്രധാനതടസമായിരുന്നത്. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ചേര്‍ന്ന് തരിശുനിലത്തില്‍ കൃഷിയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തോടുകള്‍ പുനരുദ്ധരിച്ച് വെള്ളം ഒഴുക്കി കളയാന്‍ സൗകര്യമൊരുക്കി. സ്വന്തമായി കൃഷിയിറക്കാന്‍ കഴിയാത്ത കര്‍ഷകരുടെ നിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ തയ്യാറായി ഏതാനും കര്‍ഷകര്‍ മുന്നോട്ടുവന്നതോടെ കടുംകുറ്റിപ്പാടത്തെ തരിശ് നെല്‍കൃഷിക്ക് വഴിമാറി. നിലമൊരുക്കുന്നതിന് തൊഴിലുറപ്പു തൊഴിലാളികളുടെ സഹായവും കര്‍ഷകര്‍ക്ക് ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *