കോനിക്കര സ്വദേശി തോപ്പില്‍ വിഷ്ണുനാരായണന്‍, മരത്താക്കര കനകശ്ശേരി ചീരമ്പുളളി അക്ഷയ് സി.ദാസ്, കോനിക്കര പാറക്കുളത്ത് വിശാഖ്, കോനിക്കര ഐക്കര രോഷിത്ത് എന്നിവരാണ് പിടിയിലായത്. സംഭവ ശേഷം ഒളിവില്‍പോയ പ്രതികളെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നാലുപേരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിക്കുന്നത് ചോദ്യം ചെയ്ത പുലക്കാട്ടുകര ഓംപുള്ളി ബിനുവിനെയാണ് 12 ഓളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബിനുവിന്റെ കുടുംബത്തിന് നേരെയും ആക്രമണം നടന്നിരുന്നു.
പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ കെ.എസ്.സൂരജ്, കെ.ബി.ദിനേഷ്, സിപിഒമാരായ ശ്രീജിത്ത്, അമല്‍, മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പുലക്കാട്ടുകരയില്‍ നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതികളായ നാലുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു
