ലഹരിയുടെ ഉപയോഗം കൊണ്ട് ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ശിക്ഷകളെ കുറിച്ചും പുതുക്കാട് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രന്‍, ഇരിങ്ങാലക്കുട എക്‌സൈസ് റെയ്ഞ്ച് ഓഫീസ് വിമുക്തി കോര്‍ഡിനേറ്റര്‍ സി.വി. രാജേന്ദ്രന്‍ എന്നിവര്‍ ക്ലാസ് എടുത്തു. പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു അധ്യക്ഷനായി. ആന്റി നാര്‍ക്കോട്ടിക് സെല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയ എം.എഫ്. പോള്‍, ലിന്റോഷ്. ടി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.