nctv news pudukkad

nctv news logo
nctv news logo

nctv news

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു

യൂണിറ്റ് പ്രസിഡന്റ് കെ.സി. ഗോപാലന്‍ യോഗം ഉദ്ഘാടനം ചെയ്തു. വനിതാ യൂണിറ്റ് പ്രസിഡന്റ് അല്‍ഫോന്‍സാ പൗലോസ് അധ്യക്ഷയായി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും യൂണിറ്റ് സെക്രട്ടറിയുമായ സുമേഷ് നിവേദ്യം മുഖ്യപ്രഭാഷണം നടത്തി. നന്തിപുലത്ത് 3 സ്ഥാപനങ്ങള്‍ നടത്തി കൊണ്ടു വരികയും റിട്ടയേഡ് പ്രധാന അധ്യാപികയും ആയ പ്രസന്ന രജീവന്‍ വനിതാദിന സന്ദേശം നല്‍കി. 50 വയസ്സിന് താഴെയുള്ള യൂണിറ്റിലെ മുഴുവന്‍ വനിതകളെയും ഉപഹാരം നല്‍കി ആദരിച്ചു. സിമി സാബു, ബീന ഡേവിസ്, സജിത ഗോപിനാഥ്, സുഷമ ഗോപാലന്‍ എന്നിവര്‍ …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു Read More »

ഇന്ന് ലോക വനിതാദിനം

അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം. ഇന്ന് ലോക വനിതാ ദിനം. വെല്ലുവിളിക്കാനായി തിരഞ്ഞെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന പ്രമേയം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം . സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഓരോ വനിതാ ദിനവും. 1908ൽ ന്യൂയോര്‍ക്കിലെ 15,000 ത്തോളം വനിതാ …

ഇന്ന് ലോക വനിതാദിനം Read More »

വരാനിരിക്കുന്ന വേനല്‍ അവധിക്കാലത്ത് വായനയുടെ വസന്തം തീര്‍ക്കാന്‍ നാടിന്റെ അക്ഷരഖനിയായ ഗ്രാമീണ വായനശാല ഒരുക്കുവാന്‍ സ്വയം മുന്നിട്ടിറങ്ങിയിരിക്കുകയാണ് വരന്തരപ്പിള്ളി വിവേകാനന്ദ അക്കാദമി ഓഫ് മോണ്ടിസോറിയിലെ അദ്ധ്യാപക പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍

സിലബസിനപ്പുറം തങ്ങള്‍ അനുഷ്ഠിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതയാണ് വേറിട്ട വഴിയിലൂടെ അവര്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാക്കുന്നത് . വിദ്യാലയത്തിനടുത്തുള്ള ഗ്രാമീണ വായനശാലയുടെ ശോച്യാവസ്ഥയറിഞ്ഞ കുട്ടികള്‍ ലൈബ്രറിയുടെ ഭരണനേതൃത്വവുമായി ബന്ധപ്പെടുകയും അടഞ്ഞുകിടന്നിരുന്ന ലൈബ്രറി വൃത്തിയാക്കി തിരിച്ചേല്‍പ്പിക്കാമെന്ന് ഉറപ്പു നല്‍കുകയും അതനുസരിച്ച് ലൈബ്രറിയുടെ മുന്നിലെ കാടും ഉള്‍ഭാഗവും വൃത്തിയാക്കുകയും ആയിരുന്നു.ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഈ ലൈബ്രറിയില്‍ വലിയൊരു ഗ്രന്ഥശേഖരം തന്നെയാണ് വായനക്കാരെ കാത്തിരിക്കുന്നത്. 1954ല്‍ സ്ഥാപിതമായ ഈ ലൈബ്രറി അതിന്റെ 70 വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് വായനാലോകം തുറന്ന് വെയ്ക്കാന്‍ …

വരാനിരിക്കുന്ന വേനല്‍ അവധിക്കാലത്ത് വായനയുടെ വസന്തം തീര്‍ക്കാന്‍ നാടിന്റെ അക്ഷരഖനിയായ ഗ്രാമീണ വായനശാല ഒരുക്കുവാന്‍ സ്വയം മുന്നിട്ടിറങ്ങിയിരിക്കുകയാണ് വരന്തരപ്പിള്ളി വിവേകാനന്ദ അക്കാദമി ഓഫ് മോണ്ടിസോറിയിലെ അദ്ധ്യാപക പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ Read More »

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, അസി. എഞ്ചിനിയര്‍ കെ.എ. സരിത, ഉഷ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോ എല്‍ പി വിദ്യാലയത്തിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും കെജിയുടെയും നാലാംക്ലാസിന്റെയും കോണ്‍വൊക്കേഷന്‍ സെറിമണിയും സംയുക്തമായി നടത്തി

പരിപാടി ബാലതാരം ആഗ്‌ന റോസ് ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ലോഡ്‌സ് അക്കാദമി പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കിടങ്ങന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ആന്റോ പയ്യപ്പിള്ളി എന്‍ഡോമെന്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, ആര്‍ട്ടിസ്റ്റ് ഡേവിസ്, പിടിഎ പ്രസിഡന്റ് സി.വി. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടിസ്റ്റ് ഡേവിസ് വരച്ച ആഗ്‌നയുടെ ഛായ ചിത്രം ഫാദര്‍ ജോസ് കിടങ്ങന്‍ ആഗ്‌നയ്ക്ക് കൈമാറി. അധ്യാപകരക്ഷകര്‍ത്തൃദിനത്തോടനുബന്ധിച്ച് കെജിയുടെയും നാലാം ക്ലാസിന്റെയും കോണ്‍വൊക്കേഷന്‍ സെറിമണിയും നടത്തി. …

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോ എല്‍ പി വിദ്യാലയത്തിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും കെജിയുടെയും നാലാംക്ലാസിന്റെയും കോണ്‍വൊക്കേഷന്‍ സെറിമണിയും സംയുക്തമായി നടത്തി Read More »

തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും സ്റ്റാര്‍സ് പ്രീെ്രെപമറി വര്‍ണ്ണക്കൂടാരം നിര്‍മ്മാണോദ്ഘാടനവും നടത്തി

ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ മായ രാമചന്ദ്രന്‍, …

തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും സ്റ്റാര്‍സ് പ്രീെ്രെപമറി വര്‍ണ്ണക്കൂടാരം നിര്‍മ്മാണോദ്ഘാടനവും നടത്തി Read More »

കാവല്ലൂര്‍ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിലെ വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃ ദിനവും പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഹാസ്യതാരം ബിനു കോടന്നൂര്‍ മുഖ്യാഥിതിയായി പങ്കെടുത്തു. പ്രധാനാധ്യാപിക കെ. രമ, ചേര്‍പ്പ് എഇഒ എ.വി. സുനില്‍കുമാര്‍, സ്‌കൂള്‍ മാനേജര്‍ ടി.എ. വില്‍സന്‍, പഞ്ചായത്ത് അംഗങ്ങളായ സൈമണ്‍ നമ്പാടന്‍, പി.എസ്. പ്രീജു, ജിഷ ഡേവീസ്, കവിതക്ലബ് സെക്രട്ടറി രാജു കിഴക്കൂടന്‍, സീനിയര്‍ അധ്യാപിക എം. ബി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും സ്റ്റാര്‍സ് പ്രീെ്രെപമറി വര്‍ണ്ണക്കൂടാരം …

കാവല്ലൂര്‍ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിലെ വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃ ദിനവും പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു Read More »

തൊഴിലവസരങ്ങളും അറിയിപ്പുകളും

മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒഴിവ്‌ അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിലേയ്ക്ക് നാഷ്ണല്‍ ആയുഷ് വിഷന്‍ പദ്ധതി പ്രകാരം മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജിഎന്‍എം ആണ് യോഗ്യത. പ്രായപരിധി- 40 വയസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി- ചൊവ്വാഴ്ച (12.03.2024). ഫോണ്‍- 8921258563. ആശ വര്‍ക്കര്‍ നിയമനം തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയുടെ ഒഴിവ് ഉണ്ട്. എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയും 25 നും 45 …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

ngo association pudukad

ശമ്പളം നിഷേധിച്ചതിനെതിരെ കേരള എന്‍ജിഒ അസോസിയേഷന്‍ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് സബ് ട്രഷറി ഓഫീസിനു മുമ്പില്‍ അവകാശച്ചങ്ങല തീര്‍ത്തു പ്രതിഷേധിച്ചു

എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി ആനുകൂല്യ നിഷേധിക്കുകയാണെന്നും സര്‍ക്കാര്‍ സര്‍വ്വീസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ശമ്പളം നിഷേധിക്കുന്നതെന്നും എന്‍ജിഒ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. സമരപരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. ഹനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.പി. ദിപു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഐ.ബി. മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജോഷി ആന്റണി, ജോണ്‍ലി മാത്യു, ബ്രാഞ്ച് സെക്രട്ടറി എം. വിനോദ്, ബ്രാഞ്ച് ഭാരവാഹികളായ ജോഷി കൊള്ളന്നൂര്‍, വര്‍ഗ്ഗീസ് തെക്കേത്തല, കെ.എല്‍. സേവ്യര്‍ , എം.സി. ഷാജു …

ശമ്പളം നിഷേധിച്ചതിനെതിരെ കേരള എന്‍ജിഒ അസോസിയേഷന്‍ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് സബ് ട്രഷറി ഓഫീസിനു മുമ്പില്‍ അവകാശച്ചങ്ങല തീര്‍ത്തു പ്രതിഷേധിച്ചു Read More »

maha siva rathri

നെല്ലായി പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോല്‍സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു 

ഏഴിന് വൈകുന്നേരം ദേശത്തെ കലാപ്രതിഭകളുടെ കലാവിരുന്ന്, എട്ടിന് വൈകുന്നേരം മറ്റത്തൂര്‍ പള്ളമുറി യുവജനസംഘത്തിന്റെ നേതൃത്വത്തില്‍  ചെണ്ടുകാവടി, ശിങ്കാരിമേളം, തെയ്യാട്ടം എന്നിവയുടെ അകമ്പടിയോടെ താലംവരവ്, പഞ്ചാരിമേളം, ചികില്‍സ ധനസഹായ വിതരണം, ഉന്നതവിജയം നേടിയവരെ ആദരിക്കല്‍, സ്റ്റാര്‍കോമഡി ഷോ എന്നിവയുണ്ടാകും. ഒമ്പതിന് പുലര്‍ച്ചെ 2.15 മുതല്‍ രാവിലെ ഒമ്പതുവര ക്ഷേത്രത്തിനു സമീപത്തെ പുഴയോരത്ത് പിതൃബലിതര്‍പ്പണം നടക്കും. രാമചന്ദ്രന്‍ ഇയത്, ശിവന്‍ ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് രവീന്ദ്രന്‍ കല്ലുംപുറം, ട്രഷറര്‍ പ്രശാന്ത് കളരിക്കല്‍, വൈസ് പ്രസിഡന്റ് സുകുമാരന്‍ …

നെല്ലായി പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോല്‍സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു  Read More »

nenmanikara temple

നെന്മണിക്കര മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

തന്ത്രി വടക്കേടത്ത് ഹരി നമ്പൂതിരി, മേല്‍ശാന്തി മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. വ്യാഴാഴ്ച വരെ വൈകിട്ട് വിവിധ പരിപാടികളും പ്രത്യേക ചടങ്ങുകളും ഉണ്ടായിരിക്കും. ശിവരാത്രിദിനമായ വെള്ളിയാഴ്ച രാവിലെ 9ന് ശ്രീഭൂതബലി, കാഴ്ചശീവേലി, ഉച്ചതിരിഞ്ഞ് 3ന് പഞ്ചവാദ്യ അകമ്പടിയില്‍ കാഴ്ചശീവേലി, രാത്രി 8ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, കേളത്ത് സുന്ദരന്‍ മാരാര്‍ പ്രാമാണികനായ പാണ്ടിമേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

kopdakara block pensioners

പെന്‍ഷന്‍, ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് സംസ്ഥാനത്തിന് അനുവദിക്കണമെന്നും പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ച ഭീമഹര്‍ജികള്‍ അടിയന്തരമായി തീര്‍പ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു

പുതുക്കാട്  നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥന്‍, വി.വി. പരമേശ്വരന്‍, കെ.ഒ. പൊറിഞ്ചു, കെ.എം. ശിവരാമന്‍, കെ. സുകുമാരന്‍, പി. തങ്കം, ഐ.ആര്‍. ബാലകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ.വി. രാമകൃഷ്ണന്‍, കെ. സദാനന്ദന്‍, പി.വി. ശാരംങ്ഗന്‍, സി.പി. ത്രേസ്യ എന്നിവര്‍ പ്രസംഗിച്ചു.

inchakund school annual day

ഇഞ്ചക്കുണ്ട് ലൂര്‍ദ്പുരം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ 62മത് വാര്‍ഷികവും സ്റ്റാര്‍സ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എന്‍.ജെ. ബിനോയ്, സ്‌കൂള്‍ എച്ച്എം റിന്‍സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 

മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒഴിവ്‌

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒരു ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത : ജിഎന്‍എം നഴ്‌സിങ്ങ്, പ്രായ പരിധി : 40 വയസ്സിനു താഴെ, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 11ന് ഉച്ചക്ക് 2 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.

വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ബാഭ്‌ല സ്വദേശി 37 വയസുള്ള സുറത്തുള്‍ ഹസനെയാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. അറുന്നൂറ് ഗ്രാമോളം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. അതിരാവിലെ മറ്റത്തൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെ കാല്‍നടയായി സഞ്ചരിച്ചാണ് ഹസന്റെ ലഹരിവില്‍പന. പ്രത്യേകം അറകള്‍ തുന്നിച്ചേര്‍ത്ത ഒന്നിലധികം അടിവസ്ത്രങ്ങള്‍ ധരിച്ച് അതിലൊളിപ്പിച്ചാണ് ഇയാള്‍ കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. പഴയ ലോട്ടറിടിക്കറ്റുകള്‍ ശേഖരിച്ച് അവയില്‍ പൊതിഞ്ഞാണ് കഞ്ചാവ് കൈമാറിയിരുന്നത്. മറ്റുള്ളവര്‍ക്ക് ഇയാള്‍ ലോട്ടറി വിറ്റതായി …

വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍ Read More »

parappukara panchayath kinar

പറപ്പൂക്കര ഗ്രാമപഞ്ചായത്തും എം ജി എന്‍ ആര്‍ ജി എസും സംയുക്തമായി നിര്‍മ്മിച്ച ആലത്തൂര്‍ തുരുത്തുംപറമ്പ് പൊതുകിണര്‍ നാടിന് സമര്‍പ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ബ്ലോക്ക് അംഗം കവിതാ സുനില്‍, മുന്‍ പഞ്ചായത്ത് അംഗം ടി. ആര്‍. ലാലു, വാര്‍ഡ് അംഗം എ. രാജീവ,് എം ജി എന്‍ ആര്‍ ജി എസ് ഉദ്യോഗസ്ഥ അശ്വതി എന്നിവര്‍ സന്നിഹിതരായിരുന്നു. 

vellikulangara school

 വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്റ്റാര്‍സ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

സ്റ്റാര്‍സ് പദ്ധതിയുടെ 10 ലക്ഷവും മറ്റത്തൂര്‍ പഞ്ചായത്തിന്റെ 500000 ഫണ്ടും കൂടി വകയിരുത്തിക്കൊണ്ട് 15 ലക്ഷം രൂപ ചിലവഴിച്ചാണ് ജി യു പി എസിന്റെ മോഡല്‍ പ്രീ െ്രെപമറി വിഭാഗത്തിന് വര്‍ണ്ണകൂടാരം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം ജെനിഷ് പി. ജോസ് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ഷൈബി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ.് നിജില്‍, പഞ്ചായത്ത് അംഗങ്ങളായ ഷൈബി സജി, കെ.എസ്. ബിജു, ചിത്ര സുരാജ്, സീനിയര്‍ അധ്യാപിക …

 വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്റ്റാര്‍സ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

പറപ്പൂക്കര പഞ്ചായത്ത് ആറാം വാര്‍ഡ് പന്തല്ലൂരില്‍ 3.19 ലക്ഷം രൂപ ചെലവില്‍ പുതിയതായി നിര്‍മിച്ച ചില്ലായില്‍ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

പഞ്ചായത്തംഗം കെ.കെ. രാജന്‍ അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ദീപ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്

മുറിക്കകത്തെ അലമാരകളും, മേശവലിപ്പുകളും തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. സൈഫുദീനും ഭാര്യയും ഉംറക്ക് പോയിരിക്കുകയാണ്. വീട്ടിലെത്തിയ യുവാവാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കയ്പമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി ആമ്പല്ലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി

മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സന്ദീപ് ആമ്പല്ലൂര്‍, ജനാര്‍ദ്ദനന്‍ പാലക്കല്‍, ആന്റണി ചക്കുംപീടിക, നിവീഷ് സുധാകരന്‍, വിദ്യാധരന്‍ കോപ്പാട്ടില്‍, അനില്‍കുമാര്‍ തൃക്കൂര്‍, ബാബു കാളക്കല്ല്, പ്രേമന്‍ വടക്കുമുറി എന്നിവര്‍ നേതൃത്വം നല്‍കി.